ലോകക്രിക്കറ്റിലെ തന്നെ വളരെ അപകടകാരിയായ ബാറ്ററാണ് ഡേവിഡ് മില്ലർ. നിലവിൽ മികച്ച ഫോമിലുള്ള ഡേവിഡ് മില്ലർ തന്നെയാണ് ഒന്നാം ടി :20യിൽ സൗത്താഫ്രിക്കക്ക് ഇന്ത്യക്ക് എതിരെ ജയം സമ്മാനിച്ചതും. ഇത്തവണ ഐപിഎല്ലിൽ ഗുജറാത്ത് ടീമിന്റെ ഭാഗമായി മികച്ച ഫോമിൽ കളിച്ചിരുന്ന താരം സൗത്താഫ്രിക്കൻ ടീമിലേക്കുള്ള തന്റെ തിരിച്ച് വരവ് ഗംഭീരമാക്കി മാറ്റുകയാണ്.
കൂടാതെ ഒന്നാം ടി :20യിൽ ജയത്തിലേക്ക് നീങ്ങിയ ഇന്ത്യൻ ടീമിന് തിരിച്ചടി നൽകിയത് ഡേവിഡ് മില്ലർ ബാറ്റിങ് തന്നെ. വെറും 22 ബോളിൽ അർഥ സെഞ്ച്വറി നേടിയ താരം ഇന്ത്യൻ പ്രതീക്ഷകൾ എല്ലാം തന്നെ അവസാനിപ്പിച്ചു.
അതേസമയം ഡേവിഡ് മില്ലറുടെ മികവിനെ ടി :20 പരമ്പരയിലെ ശേഷിക്കുന്ന കളികളിൽ തകർക്കാനാണ് ഇന്ത്യൻ ടീം പ്ലാനിടുന്നത്. 5 മത്സര ടി :20 പരമ്പരയിൽ 1-0ന് പിന്നിലാണ് ഇന്ത്യൻ സംഘം ഇപ്പോൾ. ഇന്നലെ പ്രസ്സ് മീറ്റിൽ മാധ്യമങ്ങളെ കാണാൻ എത്തിയ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ ഇക്കാര്യം വിശദമാക്കി. പരമ്പരയിൽ ഇനി എപ്രകാരമാകും ഇന്ത്യൻ ടീം ഡേവിഡ് മില്ലറെ വീഴ്ത്തുക എന്നുള്ള ചോദ്യത്തിന് ഭുവി വളരെ രസകരമായ ഒരു മറുപടിയാണ് നൽകിയത്.
ഡേവിഡ് മില്ലറുടെ വെല്ലുവിളി എങ്ങനെ നേരിടാനാണ് ഇന്ത്യൻ ടീം ആലോചന എന്നുള്ള ചോദ്യത്തിന് ” തീർച്ചയായും അദ്ദേഹം മികച്ച ബാറ്റിങ് ഫോമിലാണ്. അസാധ്യ ഫോമിൽ തുടരുന്ന ഡേവിഡ് മില്ലർക്ക് എതിരെ ബൗൾ ചെയ്യുക പ്രയാസം തന്നെയാണ്. അവസാന ഓവറുകളിൽ പ്രത്യേകിച്ചും. ദക്ഷിണാഫ്രിക്ക നാളെ അയാളെ ഒഴിവാക്കിയാല്‍ നന്നായിരുന്നു, പക്ഷെ അവരത് ചെയ്യില്ലല്ലോ’ ചിരിച്ചുകൊണ്ട് ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.”