ബൗളർമാരുടെ നായകൻ പടിയിറങ്ങി :വളർത്തിയത് ഈ സൂപ്പര്‍ താരങ്ങളെ

ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം വളരെ അധികം ഞെട്ടിച്ചാണ് വിരാട് കോഹ്ലി തന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി വിരമിക്കല്‍ തീരുമാനം സോഷ്യൽ മീഡിയയിൽ കൂടി തന്റെ പ്രിയ ആരാധകരെ അറിയിച്ചത്. 2014ൽ ധോണിയിൽ നിന്നും ടെസ്റ്റ്‌ നായകസ്ഥാനം ഏറ്റെടുത്ത വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ്‌ ടീമിനെ അനേകം ചരിത്രജയങ്ങളിലേക്ക് കൂടി നയിച്ചിട്ടുണ്ട്.

ഇന്ത്യൻ മണ്ണിൽ തുടർ ടെസ്റ്റ്‌ ജയങ്ങളും കൂടാതെ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും എല്ലാം ടെസ്റ്റ്‌ പരമ്പര നേട്ടവും ഇന്ത്യൻ ടീം കരസ്ഥമാക്കിയത് വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലാണ്. സൗത്താഫ്രിക്കൻ മണ്ണിൽ ആദ്യമായി ഇന്ത്യൻ ടീമിനെ ടെസ്റ്റ്‌ പരമ്പര ജയത്തിലേക്ക് എത്തിക്കാൻ കഴിയാത്ത നിരാശയിലാണ് കോഹ്ലി ക്യാപ്റ്റൻ റോൾ ഒഴിയുന്നത്. എന്നാൽ കോഹ്ലി ടെസ്റ്റ്‌ നായകന്റെ സ്ഥാനം ഒഴിയുമ്പോൾ വരാനിരിക്കുന്ന ക്യാപ്റ്റന് ഒരുപിടി മികച്ച താരങ്ങളെയാണ് വീരാട് കോഹ്ലി കൈമാറുന്നത്.

മുഹമ്മദ്‌ സിറാജ്

Siraj and Virat Kohli

ഇന്ത്യൻ പേസ് ബൗളിംഗ് വിസ്മയമായി നിലവിൽ ക്രിക്കറ്റ് പ്രേമികൾ എല്ലാം വിശേഷിപ്പിക്കുന്നത് മുഹമ്മദ്‌ സിറാജാണ്. സ്ഥിരതയോടെ ബോൾ ചെയ്യുന്ന സിറാജ് ഇന്ന് ഏതൊരു എതിരാളികൾക്കും തന്നെ പേടി സ്വപ്നമാണ്.ഐപില്ലിൽ ബാംഗ്ലൂർ ടീമിൽ കളിച്ചെങ്കിലും മോശം പ്രകടനം കാരണം അതിരൂക്ഷ വിമർശനമാണ് ആരാധകരിൽ നിന്നും അടക്കം താരം കേട്ടത്. അതേസമയം 2020ലെ ഐപിൽ സീസണിൽ സിറാജ് ശക്തമായി തിരികെ വന്നാപ്പോൾ അതിന്റെ എല്ലാം ക്രെഡിറ്റും നായകൻ കോഹ്ലിക്കും അർഹതപെട്ടത് തന്നെയാണ്.ഐപിൽ പ്രകടനം സിറാജ് എന്ന സ്റ്റാർ ബൗളറെ ഓസ്ട്രേലിയക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പരയിലെ ടോപ് വിക്കറ്റ് ടേക്കറാക്കി മാറ്റി

ജസ്‌പ്രീത് ബുംറ

Jasprit Bumrah e1630935341568

നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച പേസ് സംഘം ഇന്ത്യൻ ടീമിന് അവകാശപെട്ടതാണ്. ജസ്‌പ്രീത് ബുംറ നയിക്കുന്ന ഇന്ത്യൻ സംഘം ലോകത്തെ ഏതൊരു ബാറ്റിംഗ് നിരക്കും പേടി സ്വപ്നമാണ്.27 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്നായി 113 വിക്കറ്റുകൾ വീഴ്ത്തിയ ജസ്‌പ്രീത് ബുംറ പലതവണ തന്റെ കരിയറിലെ വിജയത്തിനുള്ള എല്ലാ കാരണവും വിരാട് കോഹ്ലിയാണെന്ന് പറഞ്ഞിരുന്നു.ടെസ്റ്റ്‌ കരിയറിൽ ഏഴ് തവണ കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ബുംറ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. സ്ലിപ്പിൽ കോഹ്ലി നൽകുന്ന അറ്റാക്കിങ് മൈൻഡും സപ്പോർട്ടും ബുംറ പല തവണ വിശദമാക്കിയിരുന്നു.

മുഹമ്മദ്‌ ഷമി

Mohammed Shami

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറെ പ്രതീക്ഷകളോടെ എത്തിയ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ ഷമിക്ക് കരിയറിൽ ഇടകാലത്ത് നേരിടേണ്ടി വന്നത് അനേകം വെല്ലുവിളികളാണ്. വ്യക്തിപരമായ കാര്യങ്ങളിൽ പലരും തന്നെ വളരെ ഏറെ ഒറ്റപ്പെടുത്തിയപ്പോൾ ഷമിക്കായി തന്റെ എല്ലാ സപ്പോർട്ടും കോഹ്ലി നൽകിയിട്ടുണ്ട്. ഷമിയെ ലോകകപ്പിലെ പാകിസ്ഥാൻ എതിരായ മത്സരത്തിന് ശേഷം സോഷ്യൽ മീഡിയ അടക്കം അപമാനിച്ചപ്പോൾ ആദ്യം ഇതിന് എതിരെ എത്തിയത് ക്യാപ്റ്റൻ കോഹ്ലിയാണ്.