ലോകത്തിലെ എല്ലാ ക്രിക്കറ്റ് ആരാധകരും ഒരുപോലെ കാത്തിരുന്ന നിമിഷം ആണ് കൃണാൽ പാണ്ഡ്യയും ദീപ ഹൂഡയും ഒരുമിച്ച് ഒരു ടീമിൽ കളിക്കുന്നത്. എന്നാൽ എല്ലാവരും മനസ്സിൽ വിചാരിച്ച പോലെ ആയിരുന്നില്ല കാര്യങ്ങൾ. ഇരുവരും യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ മികച്ച സുഹൃത്തുക്കളായി തന്നെ ഗ്രൗണ്ടിൽ ഇറങ്ങി. വിക്കറ്റുകൾ ലഭിക്കുമ്പോൾ പരസ്പരം കെട്ടിപ്പിടിച്ച് ആഘോഷിച്ചു. ഇതുതന്നെ ഐപിഎൽ പതിനഞ്ചാം പതിപ്പിന് മികച്ച തുടക്കമാണ് നൽകിയത്.
കഴിഞ്ഞ വർഷം നടന്ന സയ്യിദ് മുഷ്താഖ് അലി അലി ടൂർണ്ണമെൻറിൽ ആണ് ഹൂഡയും പാണ്ഡ്യയും തമ്മിൽ കൊമ്പുകോർത്തത്. ഇപ്പോഴിതാ ഇതിൽ പ്രതികരിചിരിക്കുകയാണ് ഹൂഡ. ഞങ്ങൾ സഹോദരന്മാർ ആണെന്നും സഹോദരന്മാർ തല്ലു കൂടുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ രണ്ടു പേരുടെയും ലക്ഷ്യം ഒന്നാണ്. എൽ എസ് ജി ക്ക് വേണ്ടി മത്സരങ്ങൾ വിജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞാൻ ഐപിഎൽ ലേലം കണ്ടിട്ടില്ല. ഞങ്ങൾ മറ്റു കളിക്കാരെ പോലെ തന്നെയാണ് ഹോട്ടലിൽ കണ്ടുമുട്ടിയത്. കഴിഞ്ഞതെല്ലാം കഴിഞ്ഞതാണ്. നമ്മൾ ഒരു ടീമിൽ കളിക്കുകയാണ്. നമ്മൾക്ക് രണ്ടുപേർക്കും ഒരേ ലക്ഷ്യമാണുള്ളത് എന്ന് പാണ്ഡ്യയോട് താൻ പറഞ്ഞെന്നും ഹൂഡ പറഞ്ഞു.
”എല്ലാവരെയും പോലെ ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതാണ് എൻ്റെയും സ്വപ്നം. എൻ്റെ ജോലി മികച്ച പ്രകടനം പുറത്തെടുക്കുകയും മറ്റെല്ലാം സെലക്ടർമാരുടെ തീരുമാനത്തിന് വിടുകയും ചെയ്യുകയെന്നതാണ്. ഞാൻ ഒരു ഓൾ റൗണ്ടറാണ്. ബാറ്റിങിനൊപ്പം ബൗളിങിലും മികവ് പുലർത്തുകയെന്നതാണ് എൻ്റെ ലക്ഷ്യം, അതല്ലാതെ മറ്റൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല ” ദീപക്ക് ഹൂഡ പറഞ്ഞു നിര്‍ത്തി.