വെടിക്കെട്ട് പ്രകടനവുമായി പൃഥി ഷാ ; വീരുവിന്‍റെ റെക്കോഡ് തരിപ്പണം

FB IMG 1649383754720

ഇന്ത്യൻ പ്രീമിയർ ലീഗിലെ മറ്റൊരു ത്രില്ലർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 6 വിക്കെറ്റ് ജയവുമായി ലക്ക്നൗ ടീം. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ ഡീകൊക്ക് നേടിയ അർദ്ധ സെഞ്ച്വറി പ്രകടനമാണ്‌ ലക്ക്നൗ ടീമിന് ജയം നൽകിയത്. നേരത്തെ എല്ലാവർക്കും ബാറ്റിങ്ങിൽ പിഴച്ച പിച്ചിൽ വെടിക്കെട്ട് ഫിഫ്റ്റിയുമായി തിളങ്ങിയ ഓപ്പണർ പൃഥ്വി ഷായാണ് ഡൽഹി സ്കോർ 149ലേക്ക് എത്തുവാൻ സാഹയിച്ചതെങ്കിൽ മറ്റാർക്കും തന്നെ തിളങ്ങാനായില്ല.വെറും 34 പന്തുകളിൽ 9 ഫോറും 2 സിക്സും അടക്കം 61 റൺസാണ് ഷാ നേടിയത്. പവർപ്ലെയിൽ റൺസ്‌ വാരികൂട്ടിയെ പൃഥ്വി ഷാ അപൂർവ്വം ഒരു നേട്ടത്തിനും അവകാശിയായി.

ഐപിൽ ചരിത്രത്തിൽ ഏറ്റവും മികച്ച പവർപ്ലേ സ്ട്രൈക്ക് റേറ്റ് സ്വന്തമാക്കിയ ഇന്ത്യൻ താരമായി പൃഥ്വി ഷാ മാറി.ഇന്ത്യൻ താരങ്ങളിൽ കുറഞ്ഞത് 500 റൺസ്‌ എങ്കിലും നേടിയവരിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള താരമായി ഷാ മാറിയപ്പോൾ തകർന്നത് ഇതിഹാസ താരം സെവാഗിന്‍റെ റെക്കോർഡാണ്.ഇന്നലെ നടന്ന ലക്ക്നൗവിന് എതിരായ മത്സരത്തിൽ 179.41 സ്ട്രൈക്ക് റേറ്റിലാണ് ഷാ റൺസ്‌ നേടിയത് എങ്കിലും പവർപ്ലേയിൽ ഷാ റൺസ്‌ അടിച്ചത് 147.68 സ്ട്രൈക്ക് റേറ്റിൽ.144.16 സ്ട്രൈക്ക് റേറ്റിൽ റൺസ്‌ പവർപ്ലേയിൽ അടിച്ചെടുത്ത സെവാഗിന്‍റെ നേട്ടമാണ് ഇതുവരെ ഈ ലിസ്റ്റിൽ ഒന്നാമതുണ്ടായിരുന്നത്. ഇതാണ് യുവ ഓപ്പണർ മറികടന്നത്.

See also  രാഹുൽ ലോകകപ്പിൽ സ്ഥാനമുറപ്പിയ്ക്കുകയാണ്. സഞ്ജുവിന് പണി കിട്ടുമോ?. പ്രശംസകളുമായി ഉത്തപ്പ.
FB IMG 1649383743352

അതേസമയം ഐപിഎല്ലിൽ കുറഞ്ഞത് 500 റൺസെങ്കിലും നേടിയവരിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റുള്ള താരങ്ങളിൽ രണ്ടാമത് എത്താനും ഷാക്ക് സാധിച്ചു.173.93 സ്ട്രൈക്ക് റേറ്റ് പവർപ്ലെയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ നരെനാണ് ഈ ഒരു ലിസ്റ്റിൽ മുന്നിൽ.നേരത്തെ ഫിറ്റ്നസ് നേടാൻ കഴിയാത്തതിൽ പൃഥ്വി ഷാക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

Scroll to Top