കളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്. ആരോണ്‍ ജോണ്‍സ് എത്തിയത് ക്രിസ് ഗെയ്ലിന്‍റെ തൊട്ടരികെ

2024 ടി20 ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി യു.എസ്.എ. കാനഡ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അമേരിക്ക 17.4 ഓവറില്‍ ലക്ഷ്യം പിന്തുടര്‍ന്നു. അര്‍ധസെഞ്ചുറി നേടിയ ആരോണ്‍ ജോന്‍സിന്‍റേയും ആന്‍ഡ്രിസ് ഗോസിന്‍റേയും പ്രകടനമാണ് അമേരിക്കയെ അനായസ വിജയത്തില്‍ എത്തിച്ചത്.

മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും അമേരിക്കന്‍ താരം ആരോണ്‍ ജോണ്‍സ് നേടി. മത്സരത്തില്‍ 40 പന്തില്‍ 4 ഫോറും 10 സിക്സുമായി 94 റണ്‍സാണ് ആരോണ്‍ ജോണ്‍സിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും ഈ അമേരിക്കന്‍ ബാറ്റര്‍ എത്തി.

381811

ടി20 ലോകകപ്പിലെ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റെക്കോഡ് ലിസ്റ്റില്‍ രണ്ടാമത് എത്താന്‍ ആരോണ്‍ ജോണ്‍സിന് കഴിഞ്ഞു. 11 സിക്സ് നേടിയ ക്രിസ് ഗെയ്ലാണ് ഒന്നാമത്. ഇംഗ്ലണ്ടിനെതിരെ 2016 ലാണ് ഗെയ്ലിന്‍റെ ഈ പ്രകടനം.

2007 ലോകകപ്പില്‍ സൗത്താഫ്രിക്കക്കെതിരെ ഒരു ഇന്നിംഗ്സില്‍ 10 സിക്സും ഗെയ്ല്‍ നേടിയട്ടുണ്ട്. ഇതാദ്യമായാണ് അമേരിക്ക ടി20 ലോകകപ്പ് കളിക്കുന്നത്. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ഒരു റെക്കോഡ് ലിസ്റ്റില്‍ കയറിപറ്റിയിരിക്കുകയാണ് ആരോണ്‍ ജോണ്‍സ്.

Hitting Most sixes in a T20 WC innings

  • 11 – Chris Gayle v ENG, 2016
  • 10 – Chris Gayle v SA, 2007
  • 10 – Aaron Jones v CAN 2024
Previous articleലോകകപ്പിന്റെ ആദ്യ മത്സരത്തിൽ കൂറ്റൻ വിജയവുമായി അമേരിക്ക. 40 പന്തുകളിൽ 94 റൺസുമായി ജോൺസ്.
Next article“ഞങ്ങൾ ഇതുവരെയും ബാറ്റിംഗ് ലൈനപ്പ് നിശ്ചയിച്ചിട്ടില്ല”- പരിശീലന മത്സരത്തിന് ശേഷം രോഹിത് ശർമ..