ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ നാലാം ദിനത്തെ കളിക്ക് തുടക്കമായി വരുമ്പോൾ ഏറ്റവും അധികം ടെൻഷൻ അനുഭവിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ടീം ഇന്ത്യയും തന്നെയാണ്. ലീഡ്സ് ടെസ്റ്റിൽ നാലാം ദിനത്തെ കളി ഇന്ത്യൻ ടീമിന് സുപ്രധാനമാണ്. ഒന്നാം ഇന്നിങ്സിൽ പൂർണ്ണമായി തകർന്ന ടീം ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവാണ് ലീഡ്‌സിൽ മൂന്നാം ദിനം കണ്ടത്. വളരെ അധികം വിമർശനത്തെ നേരിട്ട പൂജാര, കോഹ്ലി എന്നിവർ ഫോമിന്റെ തുടക്കം എന്നോണം സൂചനകൾ നൽകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ പ്രതീക്ഷ ഉയർന്ന് കഴിഞ്ഞു. എങ്കിലും മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ ടീം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിന് 139 റൺസിന് പിറകിലാണ്.പൂജാരക്കും വിരാട് കോഹ്ലിക്കും നാലാം ദിനം എങ്ങനെ ജെയിംസ് അൻഡേഴ്സന്റെ ബൗളുകളെ നേരിടാൻ കഴിയുമെന്നതാണ് പ്രധാന ചർച്ചാവിഷയം.
എന്നാൽ നാലാം ദിനം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരാജയം പ്രവചിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഇംഗ്ലണ്ട് ബൗളർമാർ ഒരുവേള നിരാശ തോന്നി അനായസം റൺസ് നൽകിയാൽ പോലും ലീഡ്സ് ടെസ്റ്റ് നാലാം ദിനം അവസാനിക്കുമെന്നാണ് മൈക്കൽ വൊണിന്റെ അഭിപ്രായം.”ചരിത്രം ഇപ്പോൾ പറയുന്നത് ഇന്ത്യൻ ടീമിന്റെ തോൽവി തന്നെയാണ്. ലീഡ്സ് ടെസ്റ്റിൽ ബാറ്റിങ്, ബൗളിംഗ് എല്ലാം മികച്ച രീതിയിൽ തിളങ്ങിയ ഇംഗ്ലണ്ട് ടീം ഈ ടെസ്റ്റ് മത്സരം ജയിച്ച് പരമ്പരയിൽ 1-1ന് എത്തും. പക്ഷേ ഇംഗ്ലണ്ട് ബൗളർമാർ അൽപ്പം കൂടി സമാധാനം കാണിക്കണം എന്നതും ഒരു സത്യം. നാലാം ദിനം തന്നെ ഇന്ത്യൻ ടീം തോൽവിക്കുള്ള സാധ്യതയുണ്ട് “വോൺ പ്രവചനം വിശദമാക്കി.
“ഇംഗ്ലണ്ട് ടീം അൽപ്പം കൂടി സമയം കാത്തിരിക്കണം എന്നാണ് എന്റെ ഉറച്ച വിശ്വാസം. ഇംഗ്ലണ്ട് തന്നെയാണ് ഈ ലീഡ്സ് ടെസ്റ്റിൽ മുന്നിൽ. സമ്മർദ്ദം ഒന്നും അനുഭവിക്കാതെ തുടരുന്ന പ്രക്രിയ അനുസരിച്ച് പന്തെറിഞ്ഞാൽ ഉറപ്പാണ് ഇംഗ്ലണ്ട് ജയം.ചിലപ്പോൾ ഒരു മണിക്കൂർ അല്ലേൽ ഒന്നര മണിക്കൂർ. ഇംഗ്ലണ്ട് ബൗളർമാർ സാവകാശം ഫോർത്ത് സ്റ്റമ്പ് ലൈനിൽ തന്നെ പന്തെറിയണം. അവർ ഉറപ്പായും ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ കൂടുതൽ ആശങ്കയിലാക്കും “മൈക്കൽ വോൺ നിലപാട് വ്യക്തമാക്കി