നാലാം ദിനം പൂജാര പുറത്ത് :നാണക്കേടിന്റെ റെക്കോർഡും സ്വന്തം

images 2021 08 28T161829.709

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റിൽ വീണ്ടും ട്വിസ്റ്റ്‌. നാലാം ദിനം ബാറ്റിങ് മികവിൽ മത്സരം രക്ഷിക്കാം എന്നുള്ള ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകൾ എല്ലാം അവസാനിപ്പിച്ച് മത്സരത്തിൽ ഒരു ഇന്നിങ്സിനും 76 റൺസിനും ജയിച്ച് ഇംഗ്ലണ്ട് ടീം പരമ്പരയിൽ 1-1ന് ഇന്ത്യക്ക് ഒപ്പം എത്തി. നാലാം ദിനം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 215 റൺസെന്ന സ്കോറിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് തുടക്കത്തിൽ തന്നെ വിശ്വസ്ത ബാറ്റ്‌സ്മാന്മാരായ പൂജാര, നായകൻ വിരാട് കോഹ്ലി എന്നിവരെ നഷ്ടമായി. നിർണായക ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കുവാൻ 354 റൺസ് നേടണം എന്ന നിലയിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് പക്ഷേ 278 റൺസിൽ എല്ലാ വിക്കറ്റുകളും തന്നെ നഷ്ടമായി. നായകൻ വിരാട് കോഹ്ലി (55), പൂജാര (91)എന്നിവർ പുറത്തായതിന് പിന്നാലെ വന്ന ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ എല്ലാം അതിവേഗം വിക്കറ്റുകൾ എല്ലാം നഷ്ടമാക്കി

രഹാനെ (10),പന്ത് (1), ഷമി (6)എന്നിവർ അതിവേഗം വിക്കറ്റ് നഷ്ടമാക്കിയപ്പോൾ ആൾറൗണ്ടർ ജഡേജ 30 റൺസുമായി പൊരുതിയെങ്കിലും ഇന്നിങ്സ് തോൽവി ഒഴിവാക്കുവാൻ അത് പക്ഷേ ഒട്ടുംതന്നെ പര്യാപ്തമായിരുന്നില്ല. ഇംഗ്ലണ്ടിനായി യുവ താരം റോബിൻസൺ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ടീമിന്റെ തകർച്ചക്ക്‌ തുടക്കം കുറിച്ചു. മത്സരത്തിൽ ഇന്ത്യൻ ടീമിന് കരുത്തായി മാറുമെന്ന് എല്ലാ ക്രിക്കറ്റ്‌ നിരീക്ഷകരും പ്രവചിച്ച പൂജാര തലേദിവസത്തെ സ്കോറിനോട് ഒരു റൺസ് പോലും കൂട്ടിചേർക്കാതെ തന്റെ വിക്കറ്റ് നഷ്ടമാക്കിയതാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറിയത്. R

Read Also -  "എന്നെ വിശ്വസിച്ചതിന് സഞ്ജു ഭായ്ക്കും സംഗ സാറിനും നന്ദി"- തിരിച്ചുവരവിന് ശേഷം ജയസ്വാൾ..

റോബിൻസൺ എറിഞ്ഞ മനോഹരമായ പന്തിൽ വിക്കറ്റിന് മുൻപിൽ കുരുങ്ങി പുറത്തായ പൂജാര ചില അപൂർവമായ റെക്കോർഡുകൾ കൂടി സ്വന്തമാക്കി. താരം ടെസ്റ്റ്‌ കരിയറിൽ ആറാം തവണ ഒരേ നേട്ടം ആവർത്തിച്ചതാണ് ലീഡ്സ് ടെസ്റ്റിലെ ശ്രദ്ധേയ സംഭവം. ടെസ്റ്റിൽ ആറാം തവണയാണ് പൂജാര തലേ ദിവസത്തെ സ്കോറിനോട് ഒരു റൺസ് പോലും കൂട്ടിചേർക്കുവാൻ കഴിയാതെ പുറത്തായത്. കൂടാതെ ഇതിഹാസ താരം രാഹുൽ ദ്രാവിഡിനെയാണ് പൂജാര ഈ ഒരു നേട്ടത്തിൽ മറികടന്നത്. രാഹുൽ ദ്രാവിഡ് 5 തവണ ഇപ്രാകാരം വിക്കറ്റ് നഷ്ടമാക്കിയിട്ടുണ്ട്.90കളിൽ എത്തിയ ശേഷം ഒരൊറ്റ റൺസ് പോലും പിന്നീട് തലേദിവസത്തെ സ്കോറിനോട് കൂട്ടി ചേർക്കാൻ കഴിയാതെ പുറത്തായ ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് പൂജാര

Scroll to Top