അവന്റെ ഫിറ്റ്നസ് ഒരു ഗുരുതര പ്രശ്നമാണ് : സൂചന നൽകി ആകാശ് ചോപ്ര

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ ഇപ്പോൾ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐപിൽ സീസണിനാണ്. മെഗാതാരലേലത്തിന് ശേഷം ടീമുകൾ എല്ലാം തന്നെ മികച്ചതായ ഒരു സ്‌ക്വാഡിനെ നേടിയെന്നുള്ള വിശ്വാസം പ്രകടിപ്പിക്കുമ്പോൾ ആരാകും അടുത്ത ഐപിൽ കിരീടജേതാവ് എന്നുള്ള ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. വരാനിരിക്കുന്ന സീസണിൽ ആദ്യമായി കളിക്കുന്ന ലക്ക്നൗ സൂപ്പർ ജൈന്റ് ടീമിന്റെ ഏറ്റവും വലിയ ഒരു പ്രതീക്ഷയാണ് നായകനായ ലോകേഷ് രാഹുൽ. ഇന്ത്യന്‍ താരം തന്റെ മികച്ച ഐപിൽ ബാറ്റിങ് ഫോം വരാനിരിക്കുന്ന സീസണിൽ കൂടി പുറത്തെടുക്കുമെന്നാണ് ലക്ക്നൗ ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. അതേസമയം രാഹുൽ ഇപ്പോൾ പരിക്ക് കാരണം ഇന്ത്യൻ ടീമിൽ നിന്നും പുറത്താണ്. നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിൽ പരിശീലനം നടത്തുന്ന താരം വൈകാതെ ഫിറ്റ്നസ് നേടുമെന്ന് തന്നെയാണ് ലക്ക്നൗ ടീമും ആരാധകരും വിശ്വസിക്കുന്നത്.

ശ്രീലങ്കക്ക് എതിരായ ടി :20 പരമ്പരയിൽ നിന്നും പരിക്ക് കാരണം പിന്മാറിയ കെ. എൽ രാഹുൽ ഫിറ്റ്നസ് പ്രശ്നങ്ങൾ ലക്ക്നൗ ടീം വളരെ ശ്രദ്ധയോടെ തന്നെ നോക്കുന്നുണ്ടാകും എന്നാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്രയുടെ നിരീക്ഷണം. “രാഹുൽ ശ്രീലങ്കക്ക് എതിരെ നടക്കാൻ പോകുന്നു ടി :20 പരമ്പരയിൽ നിന്ന് കൂടി പിന്മാറുമ്പോൾ അത് ലക്ക്നൗ ക്യാമ്പിൽ ആശങ്കകൾ സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പാണ്. രാഹുൽ പുറമേ സുന്ദറിന്‍റെ കാര്യവും വളരെ വിചിത്രമാണ്. അദ്ദേഹം കോവിഡ് ബാധിതനായി ടീമിൽ നിന്നും തന്നെ പുറത്തായി. പിന്നീട് വീണ്ടും ടീമിലേക്ക് എത്തി. അന്നും പരിക്ക് വില്ലനായി. മികച്ച ആഭ്യന്തര പ്രകടനത്തിലൂടെ ടീമിലേക്ക് വീണ്ടും എത്തിയപ്പോൾ വീണ്ടും ഇതാ പരിക്ക് “ആകാശ് ചോപ്ര പറഞ്ഞു.

ഇക്കഴിഞ്ഞ മെഗാ താരലേലത്തിന് മുൻപ് 17 കോടി രൂപക്കാണ് ലക്ക്നൗ ടീം അധികൃതർ ലോകേഷ് രാഹുലിനെ ടീമിലേക്ക് എത്തിച്ചത്. അദ്ദേഹം മുഴുവൻ സീസണിലും കളിക്കുമെന്നാണ് തങ്ങൾ വിശ്വാസമെന്നും വ്യക്തമാക്കി കഴിഞ്ഞു. പരിക്കിൽ നിന്നും മുക്തനായി ഉടനടി തിരികെ വരാനാണ് രാഹുൽ ആഗ്രഹം.

ലക്ക്നൗ സ്‌ക്വാഡ് :KL Rahul (c), Marcus Stoinis, Ravi Bishnoi, Quinton de Kock, Manish Pandey, Jason Holder, Deepak Hooda, Krunal Pandya, Mark Wood, Avesh Khan, Ankit Rajpoot, K Gowtham, Dushmanta Chameera, Shahbaz Nadeem, Manan Vohra, Mohsin Khan, Ayush Badoni, Kyle Mayers, Karan Sharma, Evin Lewis, Mayank Yadav

Previous articleഅവന്റെ ബാറ്റിംഗ് ഒരു പ്രശ്നമാണ് : സൂചന നൽകി ആകാശ് ചോപ്ര
Next articleസഹതാരത്തിന്റെ മുഖത്ത് അടിച്ച് ഹാരിസ് റൗഫ് :വിമർശിച്ച് ക്രിക്കറ്റ്‌ ലോകം