“അവനാണ് എപ്പോഴും ഞങ്ങൾക്ക് ഭീഷണി, ഇത്തവണ ഒതുക്കും”, ഇന്ത്യൻ താരത്തെപറ്റി കമ്മിൻസ്

497bc2a1 cc47 4bef ba55 5daff33dba0b

ലോക ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം ഉറ്റുനോക്കുന്ന പരമ്പരയാണ് ഈ വർഷത്തെ ബോർഡർ- ഗവാസ്കർ ട്രോഫി. സമീപകാലത്തെ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 5 മത്സരങ്ങളാണ് ബോർഡർ- ഗവാസ്കർ ട്രോഫിയിൽ നിശ്ചയിച്ചിരിക്കുന്നത്.

നവംബർ 22നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഓസ്ട്രേലിയൻ മണ്ണിൽ കഴിഞ്ഞ 2 തവണയും ബോർഡർ- ഗവാസ്കർ ട്രോഫി സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അതിനാൽ ഇത്തവണ എങ്ങനെയും ഇന്ത്യയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്ട്രേലിയ എത്തുന്നത്. പരമ്പരയിൽ ഇന്ത്യയുടെ മാച്ച് വിന്നറായി മാറാൻ സാധ്യതയുള്ള താരത്തെപ്പറ്റി ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് സംസാരിക്കുകയുണ്ടായി. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് മത്സരത്തിൽ നിർണായക താരമായി മാറും എന്ന് കമ്മിൻസ് പറയുന്നു.

ezgif 1 a9c94a7366

ഈ സാഹചര്യത്തിൽ പന്തിനെ ഏതുതരത്തിലും അടക്കി നിർത്താനാവും തങ്ങൾ ശ്രമിക്കുക എന്ന് കമ്മിൻസ് കൂട്ടിച്ചേർക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് നിലവിൽ ഏറ്റവും നിർണായക താരങ്ങളിൽ ഒരാളാണ് റിഷഭ് പന്ത്. തന്റെ ആക്രമണ മനോഭാവമുള്ള ബാറ്റിംഗ് രീതിക്കൊണ്ട് എതിർടീമുകളെ സമ്മർദ്ദത്തിലാക്കാൻ പന്തിന് സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ മണ്ണിൽ ഇതുവരെ മികച്ച പ്രകടനങ്ങളാണ് പന്ത് കാഴ്ചവെച്ചിട്ടുള്ളത്. ഇതാണ് ഓസ്ട്രേലിയയെ വലിയ ആശങ്കയിലാക്കുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഒരു തകർപ്പൻ തിരിച്ചുവരവ് നടത്താൻ പന്തിന് സാധിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 109 റൺസാണ് പന്ത് ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. ഇതിന് ശേഷമാണ് കമ്മിൻസ് പന്തിനെ പറ്റി സംസാരിച്ചത്.

Read Also -  കോഹ്ലിയും രോഹിതുമല്ല, ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ഞങ്ങളുടെ ലക്ഷ്യം അവർ. ഹേസല്‍വുഡ് പറയുന്നു.

“ഒരു കാര്യം നമ്മൾ ശ്രദ്ധിക്കണം. എല്ലാ ടീമിലും മത്സരത്തിന്റെ ഗതി പൂർണ്ണമായും തിരിച്ച് വിടാൻ സാധിക്കുന്ന ഒന്നോ രണ്ടോ താരങ്ങൾ ഉണ്ടാവാറുണ്ട്. ഞങ്ങളുടെ ടീമിൽ ട്രാവസ് ഹെഡും മിച്ചൽ മാർഷുമുണ്ട്. ഇത്തരം താരങ്ങൾ ടീമിലുള്ളപ്പോൾ വലിയ ശ്രദ്ധ തന്നെ നമ്മൾ നൽകണം. കാരണം അവരൊക്കെയും ആക്രമണ മനോഭാവം പുലർത്തുന്നവരാണ്. ചില സമയങ്ങളിൽ ബോളർമാർക്ക് തങ്ങളുടെ ലെങ്തിലോ ലൈനിലോ ചെറിയ പിഴവ് വന്നാൽ പോലും, അവർക്കത് മുതലാക്കാൻ സാധിക്കും.”- കമ്മിൻസ് പറയുന്നു.

“റിഷഭ് പന്തിനെ പോലെയുള്ള ഒരു താരത്തിന് പലതരം നൂതന ഷോട്ടുകൾ കളിക്കാൻ സാധിക്കും. റിവേഴ്സ് ലാപ് പോലെയുള്ള അവിശ്വസനീയ ഷോട്ടുകൾ അവന് അനായാസം കളിക്കാൻ സാധിക്കും. അവൻ ഏതുതരം കളിക്കാരനാണ് എന്നതിന്റെ സൂചനയാണ് ഇത്തരം ഷോട്ടുകൾ. എന്നിരുന്നാലും ഇപ്പോൾ ഇത്തരം ഷോട്ടുകൾ പൊതുവേ എല്ലാവരും കളിക്കാറുണ്ട്. വരാനിരിക്കുന്ന 2 പരമ്പരകളിലും ഇന്ത്യക്കായി വലിയ പ്രകടനങ്ങൾ പന്ത് കാഴ്ചവയ്ക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾ അവനെ ശാന്തനാക്കാനാണ് ശ്രമിക്കുന്നത്.”- കമ്മിൻസ് കൂട്ടിച്ചേർത്തു.

Scroll to Top