ജയസ്വാളല്ല, രോഹിതിനൊപ്പം അവൻ ചാമ്പ്യൻസ് ട്രോഫിയിൽ ഓപ്പൺ ചെയ്യും.

2024 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് മുൻപിലുള്ള വലിയ ടൂർണമെന്റാണ് 2025ൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫി. ഇതിനായി ശക്തമായ ഒരു ഏകദിന ടീമിനെ കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. വിരാട് കോഹ്ലിയും രോഹിത് ശർമയും അടക്കമുള്ള സീനിയർ താരങ്ങൾ ഇന്ത്യക്കായി ചാമ്പ്യൻസ് ട്രോഫിയിൽ അണിനിരക്കും എന്നത് ഉറപ്പാണ്.

എന്നാൽ ബാറ്റിംഗിൽ കൃത്യമായ ഒരു ഘടന ഉണ്ടാക്കിയെടുക്കുക എന്നത് ഇന്ത്യയ്ക്ക് മുൻപിൽ വെല്ലുവിളിയായി നിൽക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്കായി ആരൊക്കെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്നീംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.

gill

രോഹിത് ശർമയ്ക്കൊപ്പം ശുഭ്മാൻ ഗിൽ ഇന്ത്യക്കായി ചാമ്പ്യൻസ് ട്രോഫിയിൽ ഓപ്പണറായി എത്തുമെന്നാണ് കാർത്തിക് കരുതുന്നത്. ഒപ്പം ജയസ്വാൾ ഇന്ത്യയുടെ ബായ്ക്കപ്പ് ഓപ്പണറായി തുടരുമെന്നും താരം പറയുന്നു. 2023ന്റെ തുടക്കം മുതൽ ഇന്ത്യയ്ക്കായി ഓപ്പണിങ്ങിൽ ശക്തമായ പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുള്ള താരമാണ് ഗിൽ. നിലവിൽ ഇന്ത്യയുടെ ഏകദിനങ്ങളിലെ ആദ്യ ചോയ്സ് ഓപ്പണറും ഗിൽ തന്നെയാണ്.

എന്നാൽ കഴിഞ്ഞ പരമ്പരകളിലെ ഗില്ലിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഒപ്പം ജയസ്വാൾ എന്ന ഓപ്പണറുടെ കടന്നുവരവും ഗിലിന്റെ പ്രകടനങ്ങളെ ബാധിക്കുകയുണ്ടായി. ജയസ്വാൾ ഇന്ത്യയുടെ ഭാവി താരമാണ് എന്ന് ഇതിനോടകം തന്നെ പല മുൻ താരങ്ങളും വിലയിരുത്തുകയുണ്ടായി. പക്ഷേ ജയസ്വാൾ ഇന്ത്യയുടെ ഓപ്പണിങ് ബാക്കപ്പായി മാത്രം കളിക്കും എന്നാണ് ദിനേശ് കാർത്തിക് കരുതുന്നത്.

“അത്തരമൊരു ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഏറ്റവും മികച്ച കോമ്പിനേഷൻ. ജയസ്വാളും മികച്ച താരമാണ്. എന്നാൽ ജയസ്വാൾ ഒരു ബായ്ക്കപ്പ് ഓപ്പണറായാവും ഇന്ത്യൻ ടീമിൽ കളിക്കുക. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ ജയസ്വാളിന് മൈതാനത്തെത്തിറങ്ങാന്‍ അവസരം ലഭിക്കും. കൃത്യമായ ഒരു മധ്യനിര ഇന്ത്യയ്ക്കുണ്ട് എന്നതും പ്രധാനപ്പെട്ട കാര്യമാണ്.”- ദിനേശ് കാർത്തിക് പറയുന്നു.

jaiswal and gill

“2025 ചാമ്പ്യൻസ് ട്രോഫി വരെ കേവലം 3 ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ ഗില്ലും രോഹിത് ശർമയും ഇന്ത്യക്കായി ഓപ്പണർമാരായി എത്തുമെന്ന കാര്യത്തിൽ ഞാൻ ഉറച്ചു വിശ്വസിക്കുകയാണ്.”- കാർത്തിക് കൂട്ടിച്ചേർത്തു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ 0-2 എന്ന നിലയിൽ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു.

അടുത്ത വർഷം ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. ശേഷം ഫെബ്രുവരി 19ന് 2025 ചാമ്പ്യൻസ് ട്രോഫി ആരംഭിക്കും. ഇത്തവണ പാകിസ്ഥാനിലാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുന്നത്.

Previous articleകേരള ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്‍റ് മത്സരക്രമം പ്രഖ്യാപിച്ചു. ആദ്യ മത്സരം സെപ്തംബര്‍ 2ാം തീയ്യതി.
Next article2025 ലേലത്തിൽ വമ്പൻമാരെ സ്വന്തമാക്കാൻ മുംബൈ. റാഷിദ് ഖാൻ അടക്കം 3 പേർ ലിസ്റ്റിൽ.