2025 ലേലത്തിൽ വമ്പൻമാരെ സ്വന്തമാക്കാൻ മുംബൈ. റാഷിദ് ഖാൻ അടക്കം 3 പേർ ലിസ്റ്റിൽ.

ezgif.com resize

2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് വളരെ മോശമായിരുന്നു. വമ്പൻ താരങ്ങൾ തങ്ങളുടെ ടീമിൽ അണിനിരന്നിട്ടും മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ മുംബൈയ്ക്ക് സാധിച്ചില്ല. രോഹിത് ശർമയ്ക്കു പകരം നായകനായി ഹർദിക് പാണ്ഡ്യ ടീമിനൊപ്പം ചേർന്നെങ്കിലും ആഭ്യന്തര പ്രശ്നങ്ങൾ അടക്കം മുംബൈയെ ബാധിച്ചു.

അതിനാൽ തന്നെ മുംബൈയ്ക്ക് വരാനിരിക്കുന്ന മെഗാ ലേലം വളരെ നിർണായകമാണ്. തങ്ങളുടെ പ്രധാനപ്പെട്ട 4 താരങ്ങളെയാവും മുംബൈ മെഗാ ലേലത്തിന് മുൻപ് നിലനിർത്തുക. ബാക്കി താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കാനാവും ടീം ശ്രമിക്കുക. ഇത് ആരൊക്കെയാണ് എന്ന് പരിശോധിക്കാം.

1. ഗ്ലെൻ ഫിലിപ്സ് 

മുംബൈ ടീം പ്രധാനമായും ഈ ലേലത്തിൽ ലക്ഷ്യമിടാൻ പോകുന്നത് ഗ്ലെൻ ഫിലിപ്പ്സിനെയാവും. ന്യൂസിലാൻഡ് താരമായ ഫിലിപ്സ് മുംബൈ ഇന്ത്യൻസിന് വലിയ സന്തുലിതാവസ്ഥ നൽകും എന്നത് ഉറപ്പാണ്. പൊള്ളാർഡ് പടിയിറങ്ങിയതിന് ശേഷം മൈതാനത്ത് മുംബൈയ്ക്ക് വേണ്ട രീതിയിലുള്ള ഫിനിഷറെ ലഭിച്ചിട്ടില്ല. ടിം ഡേവിഡിനെ മുംബൈ ആശ്രയിച്ചിരുന്നുവെങ്കിലും പല മത്സരങ്ങളിലും വെടിക്കെട്ട് തീർക്കുന്നതിൽ താരം പരാജയപ്പെടുകയുണ്ടായി. ഫിലിപ്സ് ടീമിൽ എത്തിയാൽ മുംബൈയ്ക്ക് ബാറ്റിങ്ങിലും ബോളിങ്ങിലും ആശ്രയിക്കാൻ സാധിക്കും.

2. റാഷിദ് ഖാൻ 

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

കഴിഞ്ഞ സമയങ്ങളിൽ നടന്ന ലേലത്തിൽ പോലും മുംബൈ ഇന്ത്യൻസ് നോട്ടമിട്ടിട്ടുള്ള താരമാണ് റാഷിദ് ഖാൻ. മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലൊക്കെയും മുംബൈ ഇന്ത്യൻസിന്റെ താരമായി മാറാൻ റാഷിദിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ റാഷിദിനെ സ്വന്തമാക്കുന്നതിൽ മുംബൈ പരാജയപ്പെട്ടു. ഇത്തവണയും മുംബൈ നോട്ടമിടുന്ന ഒരു താരം റാഷിദ് ഖാൻ തന്നെയാവും. നിലവിൽ ഗുജറാത്ത് ടീമിലെ ഒരു പ്രധാന താരമാണ് റാഷിദ്. ഗുജറാത്ത് നിലനിർത്തിയില്ലെങ്കിൽ ഉറപ്പായും മുംബൈ റാഷിദിനായി രംഗത്തെത്തും. ബോളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും മികവ് പുലർത്താൻ സാധിക്കും എന്നതാണ് റാഷിദിന്റെ മേന്മ.

3. ട്രെന്റ് ബോൾട്ട് 

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020-21 സീസണുകളിലെ മുംബൈ ഇന്ത്യൻസിന്റെ വജ്രായുധമായിരുന്നു ട്രെന്റ് ബോൾട്ട്. എന്നാൽ 2022 മെഗാ ലേലത്തിൽ ബോൾട്ടിനെ നിലനിർത്താൻ മുംബൈയ്ക്ക് സാധിച്ചില്ല. ഇതിന്റെ പ്രത്യാഘാതങ്ങൾ ടീം വലിയ രീതിയിൽ അനുഭവിച്ചു. ആർച്ചറെ ടീമിലെത്തിച്ചെങ്കിലും ബൂമ്രയ്ക്ക് വേണ്ട പിന്തുണ നൽകാനോ മികച്ച കൂട്ടുകെട്ട് കെട്ടിപ്പിടിക്കാനോ താരത്തിന് സാധിക്കാതെ വന്നു. ഇത്തവണത്തെ മുംബൈ ലേലത്തിൽ ലക്ഷ്യം വയ്ക്കാൻ പോകുന്ന മറ്റൊരു ബോളർ ബോൾട്ട് തന്നെയായിരിക്കും

Scroll to Top