കോഹ്ലിക്ക് ശേഷം രോഹിത് അല്ല : പകരം അവൻ വരണമെന്ന് മുൻ താരം

ഐപിൽ പതിനാലാം സീസൺ ആവേശം ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം മഹനീയ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. എല്ലാ ക്രിക്കറ്റ്‌ ആരാധകരും ഇപ്പോൾ വളരെ ഏറെ ആകാംക്ഷയോടെ നോക്കുന്നത് വരാനിരിക്കുന്ന ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പിലേക്കാണ്. കരുത്തരുടെ പോരാട്ടത്തിൽ ആരാകും കിരീടം നേടുക എന്നുള്ളത് പ്രവചിക്കുക അസാധ്യമാണ്. ഇത്തവണ ലോകകപ്പ് കിരീടം നേടും എന്ന് മിക്ക മുൻ താരങ്ങളും ആരാധകരും വിശ്വസിക്കുന്നത് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിനെയാണ്. മികച്ച ബാറ്റിങ് നിരയും ഫോമിലുള്ള ബൗളിംഗ് സംഘവും ഇന്ത്യക്ക് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് കിരീടം നേടിതരുമെന്നാണ് എല്ലാവരും ഉറച്ച് വിശ്വസിക്കുന്നത്. അതേസമയം ഈ ടി :20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചുള്ള സജീവ ചർച്ചകൾ ഒരിക്കൽ കൂടി പ്രചാരം നേടുകയാണ്.

ഈ ടി :20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം ടി :20 ക്യാപ്റ്റനായി താൻ തുടരില്ല എന്ന് അറിയിച്ച വിരാട് കോഹ്ലിക്ക് ഇത്തവണ ടി :20 ലോകകപ്പ് കിരീടം നേടേണ്ടത് ഏറെ അഭിമാന പ്രശ്നമാണ്.

ടി :20 വേൾഡ് കപ്പിന് ശേഷം കോഹ്ലി ക്യാപ്റ്റൻസി സ്ഥാനം ഒഴിയുമ്പോൾ ആരാകണം ടീം ഇന്ത്യയുടെ അടുത്ത നായകൻ എന്നതിൽ അഭിപ്രായം വിശദാമാക്കുകയാണിപ്പോൾ മുൻ താരം പനേസർ. “കോഹ്ലിക്ക് ശേഷം പലരും രോഹിത് ശർമ്മയുടെ പേരാണ് പറയുന്നത്. എന്നാൽ എന്റെ അഭിപ്രായം കോഹ്ലിക്ക് ശേഷം ഒരു യുവ നായകനെ ഇന്ത്യൻ ടീം പരിഗണിക്കണം. പ്രകടന മികവിനാൽ കോഹ്ലിക്ക് ശേഷം ഏറ്റവും ബെസ്റ്റ് നായകനായി എത്തുക വിക്കറ്റ് കീപ്പർ റിഷാബ് പന്താകും.”പനേസർ നിരീക്ഷിച്ചു

ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യൻ ടീമിന് കിരീടം നെടുവാൻ സാധിക്കുമെന്ന് പറഞ്ഞ പനേസർ ഇത്തവണ ഐപിൽ ക്രിക്കറ്റിൽ റിഷാബ് പന്ത് ഡൽഹിയുടെ ടീമിനെ നയിച്ച രീതി നോക്കുമ്പോൾ അദ്ദേഹം ഇന്ത്യൻ ടി :20 ടീമിന്റെ ക്യാപ്റ്റൻ ആയി മാറുന്നതാണ് നല്ലതെന്നും മുൻ സ്പിന്നർ വ്യക്തമാക്കി.