“ബോളീംഗിലെ വിരാട് കോഹ്ലിയാണ് അവൻ”.. ബുമ്രയുടെ തിരിച്ചുവരവിലെ പ്രതീക്ഷകൾ ചൂണ്ടിക്കാട്ടി ഹർഭജൻ.

JASPRIT bUMRAH

ഇന്ത്യയുടെ പേസർ ജസ്പ്രീറത് ബുംമ്ര പരിക്കിന്റെ പിടിയിൽ നിന്ന് തിരിച്ച് ഇന്ത്യൻ ടീമിലേക്ക് എത്തുകയാണ്. അയർലൻഡിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലാണ് ബുംമ്ര നായകനായി ടീമിലേക്ക് തിരിച്ചെത്തുന്നത്. ഇപ്പോൾ ബുംമ്രയെ ടീമിലേക്ക് വീണ്ടും സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.

ഒരു വർഷത്തെ ഇന്ത്യയുടെ മത്സരങ്ങളിൽ നിന്ന് പൂർണ്ണമായും മാറിനിന്ന ശേഷമാണ് ബൂമ്രാ തിരികെ ടീമിലേക്ക് എത്തുന്നത്. 2023ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ബുംമ്രയെ അയർലൻഡിനെതിരായ പരമ്പരയിൽ കളിക്കാൻ തയ്യാറാക്കിയെടുത്തത്. ബൂമ്ര ടീമിലെത്തുന്നതോടെ ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി മാറും എന്നാണ് ഹർഭജൻ സിംഗ് പറയുന്നത്.

ബോളിങ്ങിലെ വിരാട് കോഹ്ലിയാണ് ജസ്പ്രീറ്റ് ബൂമ്ര എന്നാണ് ഹർഭജന്റെ അഭിപ്രായം. “ബുംമ്രയ്ക്ക് ഒരുപാട് മത്സരങ്ങൾ നഷ്ടമായി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലും അതിനു മുൻപുള്ള മത്സരങ്ങളുമൊക്കെ ബുംമ്രയ്ക്ക് നഷ്ടപ്പെട്ടു. ഞാൻ മുൻപും പറയുന്ന ഒരു കാര്യമുണ്ട്. അതുതന്നെ ഇന്നും പറയുകയാണ്. ഇന്ത്യൻ ടീമിന്റെ ബാറ്റിംഗിനെ പറ്റി നമ്മൾ സംസാരിക്കുമ്പോൾ കൂടുതലായി പറയുന്ന പേര് വിരാട് കോഹ്ലിയുടെതാണ്. എന്നെ സംബന്ധിച്ച് ബോളിങ്ങിലെ വിരാട് കോഹ്ലിയാണ് ജസ്പ്രീത് ബൂമ്ര. അവനെക്കാൾ വലിയൊരു പേര് ഇന്ത്യൻ ക്രിക്കറ്റിലില്ല.”- ഹർഭജൻ സിംഗ് പറഞ്ഞു.

Read Also -  ബാറ്റിംഗിൽ ഉഗ്രന്‍ പ്രകടനവുമായി അഖിൽ എംഎസ്. തൃശൂരിനെ വീഴ്ത്തി ട്രിവാൻഡ്രം. 8 വിക്കറ്റിന്റെ വിജയം.

ഇതോടൊപ്പം ഇന്ത്യയുടെ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ സ്ക്വാഡിനെ സംബന്ധിച്ചും ഹർഭജൻ സംസാരിക്കുകയുണ്ടായി. “പരമ്പരയിൽ ഋതുരാജാണ് ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ. അത് അയാൾ അർഹിച്ചതാണ്. ശേഷം യശസ്വി ജയിസ്വാൾ ടീമിനൊപ്പമുണ്ട്. ജെയ്‌സ്വാളും വളരെ മികച്ച കളിക്കാരനാണ്. തിലക് വർമ്മയ്ക്ക് ഇന്ത്യ അവസരം നൽകാൻ തീരുമാനിച്ചു. ഒപ്പം റിങ്കൂ സിങ്ങിനും ടീമിൽ അവസരം ലഭിക്കും എന്നാണ് കരുതുന്നത്. അയർലൻഡീൽ റിങ്കുവും മികച്ചു നിൽക്കും എന്ന് ഞാൻ കരുതുന്നു. ഇവർക്കൊപ്പം സഞ്ജു സാംസൺ, ജിതേഷ് ശർമ്മ, ശിവം ദുബെ എന്നിവരും ടീമിൽ അണിനിരക്കുന്നുണ്ട്.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർക്കുന്നു.

എന്തായാലും അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ടീം സെലക്ഷനിലൂടെ വലിയ വിപ്ലവത്തിന് തന്നെയാണ് ഇന്ത്യ തുടക്കം കുറിക്കുന്നത്. 2023 ഏഷ്യൻ ഗെയിംസിലും സമാനമായ ടീമാണ് ഇന്ത്യക്കായി മൈതാനത്തിറങ്ങുക. അതിനാൽ തന്നെ യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു അവസരമാണ് വന്നുചേർന്നിരിക്കുന്നത്. ഒപ്പം ബുംമ്രയെ പോലെയുള്ള കളിക്കാർക്ക് തങ്ങളുടെ ഫോം കണ്ടെത്തി 2023 ഏകദിന ലോകകപ്പിന് മുൻപ് സജ്ജമാകാനും ഈ അവസരം സഹായിച്ചേക്കും.

Scroll to Top