ക്രിക്കറ്റ് മൈതാനങ്ങളിൽ നടക്കുന്ന കാഴ്ചകൾ എല്ലാം ക്രിക്കറ്റ് പ്രേമികൾക്ക് കാണാൻ സാധിക്കും എങ്കിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു സ്ഥലമാണ് ഡ്രെസ്സിംഗ് റൂം.ടീമുകൾ ഡ്രസ്സിംഗ് റൂമിൽ നടക്കുന്ന കാഴ്ചകൾ പലപ്പോഴും നമുക്ക് കാണാനായി കഴിയാറില്ല.ഏതൊരു മത്സരത്തിലും ടീമുകൾ എപ്രകാരം കളിക്കണമെന്ന് തീരുമാനിക്കുന്നത് ഡ്രസ്സിംഗ് റൂമിലെ ചില ചർച്ചകളിലൊണ്. താരങ്ങളും കോച്ചിംഗ് സ്റ്റാഫും എല്ലാം ഉൾപ്പെടുന്ന ഡ്രസ്സിംഗ് റൂമിലെ മനോഹരമായ ചില അനുഭവങ്ങളും ഓർമകളും മുൻ താരങ്ങളും നിലവിൽ താരങ്ങളും അടക്കം ആഭിമുഖങ്ങളിൽ അടക്കം തുറന്ന് പറയാറുണ്ട്. ഇപ്പോൾ ഇത്തരം ഒരു രസകരമായ വെളിപ്പെടുത്തലുമായി എത്തുകയാണ് ഇന്ത്യൻ സ്റ്റാർ ഓപ്പണർ ശിഖർ ധവാൻ.പ്രശസ്തമായ കപിൽ ശർമ്മ ഷോയിൽ പങ്കെടുക്കുവേയാണ് ശിഖർ ധവാൻ രസകരമായ ഒരു കാര്യം വിശദമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഉറക്കപ്രേമി ആരെന്ന് പറയുകയാണ് ശിഖർ ധവാൻ.
ആരാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ തന്നെ ഏറ്റവും വലിയ ഉറക്കപ്രിയനായ താരം എന്നുള്ള അവതാരകന്റെ ചോദ്യത്തിന് ഉത്തരം നൽകിയ ശിഖർ ധവാൻ ഈ കാര്യത്തിൽ പല താരങ്ങളും മുൻപിൽ എന്നും വിശദമാക്കി.ഇന്ത്യൻ ലിമിറ്റെഡ് ഓവർ നായകനും തന്റെ സഹ ഓപ്പണർ കൂടിയായ രോഹിത് ശർമ്മയാണ് ടീം ഇന്ത്യയിൽ ഏറ്റവും അധികം ഉറങ്ങുന്നത് എന്നും പറഞ്ഞ ധവാൻ പലർക്കും ഈ കാര്യം അറിയാമെന്നും വ്യക്തമാക്കി.
“ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓരോ താരങ്ങൾക്കും ടീം മാനേജ്മെന്റ് വക സ്പെഷ്യൽ ഓരോ മുറികളാണ് നൽകാറുള്ളത്. അതിനാൽ തന്നെ അവർ ഒറ്റക്ക് തന്നെയാണ് ഉറങ്ങുന്നത്. എന്നാൽ രോഹിത് ശർമ്മ തന്നെയാണ് ടീമിലെ ഏറ്റവും വലിയ ഉറക്കപ്രിയനെന്നത് തീർച്ച “ധവാൻ മറുപടി വേദിയിൽ അടക്കം ചിരി പടർത്തി. അതേസമയം അവതാരകരൻ കപിൽ ശർമ്മ മുൻ നായകൻ കോഹ്ലി ഒരിക്കൽ രോഹിത്തിന്റെ ഉറക്കത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നും വിശദമാക്കി.
രോഹിത് ശര്‍മയുടെ ഉറക്കത്തെക്കുറിച്ചു വിരാട് കോലിയും മുമ്പ് ഞങ്ങളോടു പറഞ്ഞിരുന്നു. രോഹിത് എവിടെ വേണമെങ്കിലും ഉറങ്ങും. ഉറങ്ങണമെങ്കില്‍ ബെഡ് റൂമില്‍ തന്നെ പോവണമെന്ന നിര്‍ബന്ധമൊന്നുമില്ല. നിന്ന് പോലും രോഹിത് ഉറങ്ങാറുണ്ടെന്നും വിരാട് വെളിപ്പെടുത്തിയിരുന്നതായി കപില്‍ ശര്‍മ പറഞ്ഞു. ഇതു കേട്ടപ്പോള്‍ ഷോയിലെ സ്ഥിരം അതിഥിയായ നടി അര്‍ച്ചന പൂരണ്‍ സിങുള്‍പ്പെടെ ഷോയില്‍ പങ്കെടുത്ത കാണികളെല്ലാം പൊട്ടിച്ചിരിച്ചു.
നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമി ബാംഗ്ലൂരിൽ ഫിറ്റ്നസ് നേടാനുള്ള കഠിന പരിശീലനത്തിലുള്ള രോഹിത് ശർമ്മ വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന, ടി :20 പരമ്പര കളിക്കാനായി എത്തും.