ഇന്ത്യക്ക് കനത്ത പിഴ വിധിച്ച് ഐസിസി : തോൽവിക്കിടയിൽ തിരിച്ചടി

kohli dravid3 1641546116288 1642933011238

സൗത്താഫ്രിക്കക്ക്‌ എതിരായ മൂന്നാം ഏകദിന മത്സരത്തിലും തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് രൂക്ഷമായ വിമർശനമാണ് മുൻ താരങ്ങളിൽ നിന്നും അടക്കം ഉയരുന്നത്. ടെസ്റ്റ്‌ പരമ്പരക്ക്‌ പിന്നാലെ ഏകദിന പരമ്പരയിലും തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് ഐസിസി റാങ്കിങ്ങിൽ അടക്കം ഈ പരമ്പര നഷ്ടം തിരിച്ചടിയാണ്. ടെസ്റ്റ്‌ പരമ്പര 2-1ന് നഷ്ടമായ ഇന്ത്യൻ ടീമിന് ഏകദിന പരമ്പരയിൽ 3-0ന്റെ പൂർണ്ണ തോൽവിയാണ് നേരിടേണ്ടി വന്നത്.

തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് മറ്റൊരു തിരിച്ചടി സമ്മാനിക്കുകയാണ് ഐസിസിയുടെ ശിക്ഷാനടപടി.കുറഞ്ഞ ഓവർ നിരക്ക് തന്നെയാണ് ഇന്ത്യൻ ടീമിന് വില്ലനായി മാറിയത്. നേരത്തെ ടെസ്റ്റ്‌ പരമ്പരയിലും സമാനമായ പിഴവിന് ഇന്ത്യൻ ടീമിന് മുകളിൽ ഐസിസി നടപടിയെടുത്തിരിന്നു.

കേപ്ടൗണിലെ മൂന്നാമത്തെ ഏകദിന മത്സരത്തിലാണ് സ്ലോ ഓവർ റേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് എതിരെ പിഴ ശിക്ഷ ഐസിസി വിധിച്ചത്.നിശ്ചിത സമയത്തിനുള്ളിൽ രണ്ട് ഓവറുകൾ പൂർത്തിയാക്കാൻ കഴിയാത്തതാണ് ഇന്ത്യക്ക് വെല്ലുവിളിയായി മാറിയത്. ഐസിസി റൂൾ പ്രകാരം ഇന്ത്യൻ ടീമിലെ താരങ്ങളെല്ലാം മാച്ച് ഫീസിന്റെ 40 ശതമാനം പിഴയായി അടക്കണം. ടീം ക്യാപ്റ്റൻ രാഹുലിന് അടക്കമാണ് ഈ ഒരു പിഴശിക്ഷ.

See also  ധോണിയ്ക്ക് മുമ്പിൽ കോഹ്ലി വിറയ്ക്കും. ചെപ്പോക്കിൽ ധോണിയും ചെന്നൈയും അതിശക്തരെന്ന് ഹർഭജൻ.

കുറഞ്ഞ ഓവർ റേറ്റിനെ കുറിച്ചുള്ള ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.22 സെക്ഷൻ അനുസരിച്ച്, നിശ്ചിത സമയത്ത് ഓരോ ടീമും പന്തെറിയുന്നതിൽ നിന്ന് പരാജയപ്പെടുന്ന ഓരോ ഓവറിനും ടീമിലെ കളിക്കാർ അവരുടെ മാച്ച് ഫീയുടെ 20 ശതമാനം പിഴ ശിക്ഷ ഭാഗമായി നൽകണം. ഇതിന്റെ ഭാഗമായിട്ടാണ് ഈ 40 ശതമാനം പിഴ ചുമത്തിയത്.നേരത്തെ ഇംഗ്ലണ്ടിനും സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പരകളിലും സമാനമായ സ്ലോ ഓവർ റേറ്റ് പിഴ ശിക്ഷ ഇന്ത്യൻ ടീം നേരിട്ടിരുന്നു

Scroll to Top