വിക്കറ്റ് വീഴ്ത്താൻ അവർ കേട്ടത് ആ വാക്കുകൾ :കുൽചാ സഖ്യത്തെ കുറിച്ച് ദിനേശ് കാർത്തിക്ക്

സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പര നഷ്ടമായത് ടീം ഇന്ത്യക്ക് നൽകിയ തിരിച്ചടി വളരെ വലുതാണ്. ടെസ്റ്റ്‌ പരമ്പരക്ക്‌ പിന്നാലെ ഏകദിന പരമ്പരയും നഷ്ടമായാത് നായകനായ രാഹുലിന് എതിരെ കടുത്ത വിമർശനം ഉയരുവാൻ കാരണമായി മാറുമ്പോൾ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന്റെ പരിശീലന മികവും ചോദ്യം ചെയ്യപെടുകയാണ്. എന്നാൽ മിഡിൽ ഓർഡറിൽ പലപ്പോഴും ഇന്ത്യക്ക് ഏറെ കരുത്തായി മാറാറുള്ള സ്പിൻ ബൗളർമാരെ കുറിച്ച് വിശദമായ അഭിപ്രായവുമായി ഇപ്പോൾ എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ദിനേശ് കാർത്തിക്ക്.ഒരു നീണ്ട കാലം ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിന്റെ ശക്തി ആയിരുന്നു കുൽദീപ് : ചാഹൽ സഖ്യം തകർന്നതും ഇരുവരുടെയും മോശം ഫോമും എപ്രകാരം തിരിച്ചടിയായിയെന്ന് പറയുകയാണ് ദിനേശ് കാർത്തിക്ക്.

2017ലെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഇന്ത്യൻ ടീമിന് ഒരിക്കലും തന്നെ മറക്കാൻ സാധിക്കില്ല. ഈ ടൂർണമെന്റിൽ ഇന്ത്യയെ ഫൈനലിൽ വരെ എത്തിച്ച കുൽചാ സഖ്യം തകരാനും വേർപിരിയാനുമുള്ള പ്രധാന കാരണം ധോണിയുടെ വിരമിക്കലാണെന്ന് പറയുകയാണിപ്പോൾ ദിനേശ് കാർത്തിക്ക്.

“നമുക്ക് എല്ലാം അറിയാം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കുൽദീപ് : ചാഹൽ സഖ്യത്തിന്റെ എല്ലാ മികവും ധോണി വിക്കറ്റ് കീപ്പറായിരുന്ന കാലത്ത് തന്നെയായിരുന്നു. എന്നാൽ അവരുടെ എല്ലാ ശക്തിയും ധോണിയുടെ വിരമിക്കൽ പിന്നാലെ ക്ഷയിച്ചുവെന്നത് വ്യക്തം.ക്യാപ്റ്റനായിരുന്നത് വിരാട് കോഹ്ലിയായിരുന്നുവെങ്കിലും അവർ ഏറെ പ്രാധാന്യം നൽകിയത് വിക്കറ്റിന് പിന്നിൽ നിന്നുള്ള ധോണിയുടെ എല്ലാ തരം വാക്കുകൾക്ക് തന്നെയാണ് ” ദിനേശ് കാർത്തിക്ക്.

images 2022 01 24T131219.805

“ധോണി എത്ര മാത്രം ഇരുവരെയും ക്രിക്കറ്റിൽ സഹായിച്ചിട്ടുണ്ടെന്നത് എനിക്ക് അറിയാം.ബാറ്റ്‌സ്മാന്മാർ അവരെ വളരെ ബഹുമാനത്തോടെ കളിക്കുമ്പോൾ ഉപദേശങ്ങൾ ഒന്നും തന്നെ ഇരുവർക്കും ആവശ്യമില്ല. പക്ഷേ ബാറ്റ്‌സ്മാൻ ഇവരെ സ്വീപ് ചെയ്യുമ്പോൾ സ്ലോഗ് സ്ലീപ്പ് ചെയ്യുമ്പോൾ എല്ലാം തന്നെ ധോണി രക്ഷകനായി എത്താറുണ്ട്. നാം വളരെ സ്നേഹിക്കുന്ന വളരെ അധികം എക്സ്പീരിയൻസുള്ള ഒരാൾ ഈ സമയം വിലമതിക്കാൻ കഴിയാത്ത അനേകം ഉപദേശവുമായി എത്തുന്നത് കുൽദീപ് യാദവും ചാഹലും ഇഷ്ടപെടുന്നുണ്ട്. ധോണി വിരമിക്കലോടെ ഇതിനാണ് അവസാനം സംഭവിച്ചിരിക്കുന്നത് ” ദിനേശ് കാർത്തിക്ക് നിരീക്ഷിച്ചു.