അവൻ എല്ലാവരെയും കുഴപ്പിക്കുന്ന ഇന്ത്യൻ മലിംഗ :ഇന്ത്യൻ പേസറെ വാനോളം പുകഴ്ത്തി വെങ്കടേഷ് പ്രസാദ്

ഇന്ത്യൻ പേസ് ബൗളിംഗ് നിര ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ സഖ്യമാണ്. ഷമി, സിറാജ്, ബുറ,ഇഷാന്ത്, ഉമേഷ്‌, ഭൂവനേശ്വർ എന്നിവർ അടങ്ങിയ ഇന്ത്യൻ പേസ് ആക്രമണം ഏത് എതിർ ബാറ്റിംഗ് സംഘത്തെയും തകർക്കുവാൻ കരുത്തുള്ളവരാണ്. ലോകത്തെ ഒന്നാം നമ്പർ ബൗളറായ ബുറ നയിക്കുന്ന പേസ് നിരയെ എതിരാളികൾ പോലും ഇന്ന് ഏറെ ഭയക്കുന്നതാണ്.ഇന്ത്യൻ പേസ് ആക്രമണത്തിന്റെ അമരക്കാരനായ ബുറയെ വാനോളം പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്.

ലോകക്രിക്കറ്റിൽ തന്നെ പുതിയൊരു ട്രെൻഡ് തുടങ്ങിവെച്ച ബുറയുടെ വളരെ പ്രസിദ്ധമായ പേസ് ബൗളിംഗ് ആക്ഷനെ കുറിച്ചും പ്രസാദ് വാചാലനായി. “ബുറ മറ്റുള്ള ബൗളർമാരിൽ നിന്നും വളരെ വ്യത്യസ്ത ബൗളിംഗ് ആക്ഷനിൽ പന്ത് എറിയുന്ന ഒരാളാണ്. ശ്രീലങ്കൻ ടീമിലെ ലസിത് മലിംഗയെ പോലെയാണ് ബുറ പന്തെറിയുന്നത്.ഇരുവരും വളരെ ഏറെ വിചിത്ര ആക്ഷനുള്ള താരങ്ങളാണ്. ഇരുവരെയും നേരിടുക എളുപ്പമല്ല.പന്ത് പിച്ച് ചെയ്ത ശേഷം എവിടേക്ക് വരും എന്നതിൽ ബാറ്റ്സ്മാന്മാർക്ക് പലവിധ സംശയങ്ങൾ ഉണ്ടാകാം.അതാണ്‌ എന്നും അവരുടെ ബൗളിംഗ് കരുത്തും.മറ്റാർക്കും ഇല്ലാത്ത ഒരു ആക്ഷൻ അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കും വലിയൊരു കാരണമാണ് ” പ്രസാദ് വിശദീകരിച്ചു.

കൂടാതെ ഇപ്പോൾ ക്രിക്കറ്റിൽ സംഭവിച്ച വമ്പൻ മാറ്റങ്ങളെ കുറിച്ചും പ്രസാദ് വാചാലനായി. “ഞങ്ങൾ ക്രിക്കറ്റ്‌ കളിച്ച കാലഘട്ടത്തിൽ നിന്നും വളരെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട് ഇപ്പോൾ.ടി :ട്വന്റി ക്രിക്കറ്റ്‌ പോലെ ഇന്ന് ടെസ്റ്റ് ക്രിക്കറ്റിലും ബാറ്റ്സ്മാന്മാർ അതിവേഗം അനായാസം റൺസ് അടിച്ചുകൂട്ടുന്നുണ്ട്.ബൗളർമാർ കാഴ്ചവെക്കുന്ന പുതിയ വേരിയേഷൻ എല്ലാം അത്ഭുതാവഹമാണ്. ഓഫ്‌ കട്ടർ, ലെഗ് കട്ടർ, യോർക്കർ, സ്ലോ യോർക്കർ എല്ലാം ക്രിക്കറ്റിൽ വമ്പൻ മാറ്റങ്ങൾ വരുത്തി കഴിഞ്ഞു.”താരം അഭിപ്രായം വ്യക്തമാക്കി.

അതേസമയം വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മത്സരത്തിനായി ഇന്ത്യൻ സംഘം ഇപ്പോൾ ഇംഗ്ലണ്ടിലേക്ക് തിരിച്ചുകഴിഞ്ഞു. ബുറ അടക്കം ഇന്ത്യൻ സ്‌ക്വാഡിലെ എല്ലാ താരങ്ങൾക്കും എട്ട് ദിവസത്തെ കർക്കശ ക്വാറന്റൈൻ കൂടി ഇംഗ്ലണ്ടിലും ഇനി കാത്തിരിക്കുന്നുണ്ട്

Previous articleബുമ്ര :ബോൾട് ആരാണ് മികച്ച ബൗളർ -മൈക്കൽ വോൺ തിരഞ്ഞെടുക്കുന്നു
Next articleപുതിയ റാങ്കിങ്ങിലും കോഹ്ലി രണ്ടാമത് തന്നെ : ഇത് എങ്ങനെയെന്ന് ആരാധകർ