ബുമ്ര :ബോൾട് ആരാണ് മികച്ച ബൗളർ -മൈക്കൽ വോൺ തിരഞ്ഞെടുക്കുന്നു

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളാണ് ജസ്‌പ്രീത് ബുറ. തന്റെ തീപ്പൊരി ബൗളിങാൻ ഏത് ബാറ്റിംഗ് നിരയെയും തകർക്കുവാൻ കഴിവുള്ള ബുറക്കൊപ്പം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിൽ കളിക്കുന്ന മറ്റൊരു പ്രമുഖ ഫാസ്റ്റ് ബൗളറാണ് ട്രെന്റ് ബോൾട്. കിവീസ് ഇടംകയ്യൻ ബൗളർ പുതിയ പന്തിലും ഡെത്ത് ബൗളിങ്ങിലും തന്റെ മാസ്മരിക ബൗളിംഗ് പ്രകടനം അനവധി തവണ തെളിയിച്ചതാണ്. രോഹിത് നായകനായ മുംബൈ ടീമിന്റെ കരുത്തായ രണ്ട് താരങ്ങളും പരസ്പരം ഏറ്റുമുട്ടാൻ പോകുന്നത് വരാനിരിക്കുന്ന ലോക ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലാണ്.

എന്നാൽ രണ്ട് പേസ് ബൗളർമാരിലും ആരാണ് ഏറ്റവും മികച്ച താരമെന്ന ചോദ്യം മുൻപും ക്രിക്കറ്റ്‌ ലോകത്ത് നിന്ന് ഉയർന്നതാണ്. ഇപ്പോൾ ഈ സജീവ ചർച്ചയിൽ പങ്കാളിയാവുകയാണ് മുൻ ഇംഗ്ലണ്ട് നായകനും പ്രമുഖ ക്രിക്കറ്റ്‌ കമന്റേറ്ററുമായ മൈക്കൽ വോൺ. താരം കഴിഞ്ഞ ദിവസം ഒരു ക്രിക്കറ്റ്‌ ചർച്ചയിൽ ഈ ചോദ്യത്തിന് വളരെ ശ്രദ്ധേയ ഉത്തരം നൽകി.ഇരുവരുടെയും മികച്ച ബൗളിംഗ് പ്രകടനങ്ങൾ ഓർത്തെടുത്ത താരം വിശദമായി തന്റെ അഭിപ്രായം പങ്കിട്ടു.

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോക ക്രിക്കറ്റിൽ തങ്ങളുടെ ടീമിന്റെ പ്രധാന ബൗളർമാരാണ് ഇരുവരും. കിവീസ് ടീമിൽ ഏറെ നാളായി മികച്ച പ്രകടനം പുതിയ പന്തിലും ഒപ്പം ഏത് സാഹചര്യത്തിലും കാഴ്ചവെക്കുന്ന താരമാണ് ബോൾട്. പക്ഷേ ബുറ അതിലേറെ സ്കില്ലുകളുള്ള ഒരു ബൗളറാണ് ഏത് നിമിഷവും ടീമിന്റെ നായകന് വിക്കറ്റ് വീഴ്ത്തി നൽകുന്ന ഒരു ബൗളർ.മികവിന്റെ കാര്യത്തിൽ ഇരുവരും അടുത്തടുത്ത് നിൽക്കുന്നു എന്നാണ് എന്റെ അഭിപ്രായം. വരുന്ന വർഷങ്ങൾ വളരെ നിർണായകമാണ് ഇരുവരുടെയും കരിയറിൽ “വോൺ പറഞ്ഞുനിർത്തി.