പുതിയ റാങ്കിങ്ങിലും കോഹ്ലി രണ്ടാമത് തന്നെ : ഇത് എങ്ങനെയെന്ന് ആരാധകർ

Virat Kohli against England

ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിൽ പുതുക്കിയ ഏകദിന റാങ്കിങ് പ്രഖ്യാപിച്ചു. പുതിയ റാങ്കിങ്ങിൽ ഏറ്റവും വലിയ കുതിപ്പ് നടത്തിയത് ലങ്കൻ ഓപ്പണർ കുശാൽ പെരേരയാണ് ഏവരും അകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ സ്ഥാനം മാറിയിട്ടില്ല. പുതിയ റാങ്കിങ് പട്ടികയിലും കോഹ്ലി രണ്ടാമതാണ്. കഴിഞ്ഞ തവണ നേടിയ റാങ്കിങ് പോയിന്റുംകൾ വിരാട് കോഹ്ലിക്ക് നഷ്‍ടമായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

പാകിസ്ഥാൻ നായകൻ ബാബർ അസം ഒന്നാമതുള്ള ഏകദിന റാങ്കിങ് പ്രകാരം ഇന്ത്യൻ ഉപനായകനും സ്റ്റാർ ഓപ്പണർ കൂടിയായ രോഹിത് ശർമ മൂന്നാം സ്ഥാനം നിലനിർത്തി.മൂന്ന് വർഷത്തിലേറെയായി ഏകദിന റാങ്കിങ്ങിൽ തന്റെ ആധിപത്യം ഉറപ്പിച്ചിരുന്ന കോഹ്ലിയെ പിന്തള്ളി ഒന്നാം സ്ഥാനതെത്തിയെ ബാബർ അസം എട്ട് പോയിന്റ് മുന്നിലാണ് റാങ്കിങ്ങിൽ.അസം 865 റേറ്റിംഗ് പോയിന്റ് നേടിയപ്പോൾ കോഹ്ലി 857 റേറ്റിംഗ് പോയിന്റുകൾ സ്വന്തമാക്കി.ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയ കുശാൽ പെരേര പതിമൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 42 -)o റാങ്കിൽ എത്തി.

അതേസമയം ബൗളിംഗ് റാങ്കിങ്ങിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുറ അഞ്ചാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ ഒരു രണ്ട് മാസത്തിലേറെയായി ഇന്ത്യൻ ടീം ലിമിറ്റഡ് ഓവർ മത്സരങ്ങൾ കളിച്ചിട്ടില്ല ഒപ്പം വരാനിരിക്കുന്ന നിർണായക ടെസ്റ്റ് പരമ്പരകൾക്കായിട്ടുള്ള തയ്യാറെടുപ്പ് ടീം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.ഇപ്പോൾ ഐസിസി പുറത്തിറക്കിയ റാങ്കിഗിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ കോഹ്ലിയും രോഹിത്തും ഒപ്പം ബൗളർമാർ ബുറയും മാത്രമാണ്. ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ജഡേജ ഒൻപതാം സ്ഥാനം നിലനിർത്തി.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
Scroll to Top