ഐപിൽ പതിനാലാം സീസൺ അവസാന റൗണ്ടിലേക്ക് കടക്കുകയാണ്. ഈ ഒരു സീസണിൽ ടീമുകൾ എല്ലാം വളരെ ഏറെ വാശിയേറിയ പോരാട്ടം പുറത്തെടുത്ത് കയ്യടികൾ നേടിയപ്പോൾ മറ്റൊരു തരം വെറൈറ്റി ഐപിഎൽ സീസൺ കൂടി കാഴ്ചവെക്കുകയാണ് വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം.ഈ സീസണിൽ ഏറെ ദുഃഖകരമായ അവസ്ഥയിൽ നിന്നും മുന്നേറി എല്ലാ ടീമുകൾക്കും ഭീക്ഷണി ഉയർത്തുന്ന ബാംഗ്ലൂർ ടീം ഇത്തവണ ഐപിൽ കിരീടം ഉയർത്തുമെന്നാണ് ക്രിക്കറ്റ് ലോകം അഭിപ്രായപെടുന്നത്. ഐപിൽ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം നേടുവാൻ ബാംഗ്ലൂർ ടീമിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് പഞ്ചാബ് കിംഗ്സിന് എതിരെ ബാംഗ്ലൂർ ടീം നിർണായക ജയം സ്വന്തമാക്കി പ്ലേഓഫ് ഉറപ്പിച്ചത്.
എന്നാൽ കഴിഞ്ഞ സീസണിൽ നിന്നെല്ലാം വ്യത്യസ്തമായി ബാംഗ്ലൂർ ടീമിന്റെ വമ്പൻ കുതിപ്പിനും മികച്ച പ്രകടനത്തിനുമുള്ള കാരണം ഗ്ലെൻ മാക്സ്വെലാണ് എന്നും തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഈ സീസണിലെ ഐപിഎല്ലിൽ ഏതൊരു എതിരാളികളെ പേടിക്കാതെ കളിക്കുന്ന ബാംഗ്ലൂർ ടീമിന്റെ കരുത്ത് മാക്സ്വെൽ മാത്രമാണ് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.എന്താണോ തന്റെ സ്വതസിദ്ധമായ ശൈലി അതിൽ കളിക്കുന്ന മാക്സ്വെൽ മികവാണ് നാം ഈ സീസണിൽ കണ്ടത്. യൂഎഇയിലെ മത്സരങ്ങളിൽ മാക്സ്വെൽ ഫോമിലേക്ക് എത്തിയത് ബാംഗ്ലൂർ ടീമിന് രണ്ട് കളികൾ ശേഷിക്കേ പോലും പ്ലേഓഫ് ഉറപ്പിച്ചു.
സീസണിൽ കളിച്ച 12 കളികളിൽ നിന്നും 5 അർദ്ധ സെഞ്ച്വറികൾ അടക്കമാണ് മാക്സ്വെൽ 408 റൺസ് നേടിയത്. ഒപ്പം തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടി ഈ സീസൺ ഐപിൽ ഓറഞ്ച് ക്യാപ്പാണ് മാക്സ്വെൽ ലക്ഷ്യമിടുന്നത്. നേരത്തെ കഴിഞ്ഞ സീസണിലെ മോശം ബാറ്റിങ് ഫോമിന്റ് പേരിൽ ഓസ്ട്രേലിയൻ താരം രൂക്ഷ വിമർശനം കേട്ടിരുന്നു. നിലവിൽ ഓസ്ട്രേലിയൻ ടി :20 ലോകകപ്പ് ടീമിന്റെ ഭാഗമായി മാക്സ്വെൽ മികച്ച ഫോമിൽ തുടരുന്നത് ഓസ്ട്രേലിയൻ ടീമിന്റെ ടി :20 ലോകകപ്പ് പ്രതീക്ഷകൾ നേടുന്നുണ്ട്