ടോസ് സമയം കളിച്ചുല്ലസിച്ച് ധോണിയും പന്തും :കാണാം വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസണിൽ എല്ലാവരും വളരെ അധികം ഭയത്തോടടെ കണ്ട രണ്ട് ടീമുകളാണ് ചെന്നൈ സൂപ്പർ കിംഗ്‌സും ഡൽഹി ടീമും. ഇത്തവണത്തെ സീസണിൽ മികച്ച ചില തുടർ ജയങ്ങൾ സ്വന്തമാക്കി കയ്യടികൾ നേടിയ ഇരു ടീമുകളും ഏറ്റുമുട്ടിയ വളരെ നിർണായകമായ മത്സരത്തെ ഇന്നലെ എല്ലാ ക്രിക്കറ്റ്‌ പ്രേമികളും വളരെ ഏറെ ആവേശപൂർവ്വമാണ് നോക്കികണ്ടത്. അവസാന ഓവർ വരെ ത്രില്ലടിപ്പിച്ച മത്സരത്തിൽ ചെന്നൈയുടെ ടീമിനെ മൂന്ന് വിക്കറ്റിനാണ് റിഷാബ് പന്തും ടീമും തകർത്തത്.ബാറ്റിങ് ദുഷ്കരമായ പിച്ചിൽ അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഹെറ്റ്മയറിന്റെ മിക്കവാണ് ഡൽഹി ടീമിന് വളരെ ഏറെ സഹായകമായി മാറിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താൻ ഡൽഹിക്ക് കഴിഞ്ഞു.

അതേസമയം ഇന്നലെ കളിയിൽ ഏറെ രസകരമായ ചില നിമിഷങ്ങൾ നടന്നത് ക്രിക്കറ്റ്‌ പ്രേമികളെ ആവേശത്തിലാക്കി. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസിന്റെ നായകൻ റിഷാബ് പന്ത് ആദ്യം ബൗളിംഗ് സെലക്ട് ചെയ്തപ്പോൾ പൂർണ്ണമായി തകർന്ന ചെന്നൈ ബാറ്റിങ് നിരയെയാണ് നമുക്ക് കാണുവാൻ സാധിച്ചത്. വെറും 136 റൺസാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് നേടുവാൻ കഴിഞ്ഞത് എങ്കിൽ 19.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി കുഞ്ഞൻ ടോട്ടൽ മറികടന്നത്.

എന്നാൽ മത്സരത്തിന്റെ ടോസ് ഇടുന്ന സമയത്ത് നടന്ന ധോണി : റിഷാബ് പന്ത് ഫ്രണ്ട്‌ഷിപ്പ് ചിത്രങ്ങൾ ആരാധകരെല്ലാം ഏറ്റെടുക്കുകയാണ് ഇപ്പോൾ.ടോസിന് ശേഷം നടന്ന ധോണിയുടെ അരികിലേക്ക് എത്തി അൽപ്പനേരം രസകരമായി കൂടി സംസാരിച്ച റിഷാബ് പന്ത് ധോണിയുടെ വാച്ച് പരിശോധിക്കുന്നതും നമുക്ക് കാണുവാൻ സാധിക്കും. കൂടാതെ യുവ താരം റിഷാബ് പന്തുമായി തമാശകൾ പറഞ്ഞത് ച്ചിരിക്കുന്ന ധോണിയേയും നമുക്ക് കാണുവാൻ സാധിക്കും. പല ക്രിക്കറ്റ്‌ ആരാധകരും ഇന്നും ധോണിക്ക് യോജിച്ച പകരക്കാരനാണ് റിഷാബ് പന്ത് എന്നും അഭിപ്രായപെടാറുണ്ട്.

കൂടാതെ മത്സരത്തിൽ തിളങ്ങുവാനായി ഇരു ടീമിലെ നായകൻമാർക്കും ഇന്നലെ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമായി.തന്റെ ബാറ്റിങ് ഫോമിലേക്ക് ഉയരുവാൻ വളരെ അധികം കഷ്ടപ്പെടുന്ന ധോണിക്ക് 27 ബോളുകൾ നേരിട്ടെങ്കിലും ഒരു ബൗണ്ടറി പോലും കരസ്ഥമാക്കുവാനായില്ല. ഒപ്പം ഡൽഹി ക്യാപിറ്റൽസ് നായകനായ റിഷാബ് പന്തിന് 12 പന്തുകളിൽ നേടാൻ കഴിഞ്ഞത് വെറും 15 റൺസാണ്