ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ അവസാനിച്ചതും ഒപ്പം ഇന്ത്യൻ ടീം ഫാസ്റ്റ് ബൗളർമാരുടെ മികച്ച പ്രകടനവുമാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരിൽ എല്ലാം ഏറെ ചർച്ചയായി മാറുന്നത്.അഞ്ചാം ദിനം പക്ഷേ കനത്ത മഴ കാരണം ടെസ്റ്റ് സമനില മാത്രമായി അവസാനിച്ചത് ഇന്ത്യൻ ടീമിലും ഒപ്പം ആരാധകരിലും നിരാശയാണ് സൃഷ്ടിച്ചത് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ മികച്ച ബൗളിംഗ് പ്രകടനത്തോടെ കയ്യടികൾ അനവധി നേടുകയാണ് ആദ്യ ടീം. വീണ്ടും ഒരിക്കൽ കൂടി എതിരാളികളുടെ 20 വിക്കറ്റും വീഴ്ത്തുവാൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് കഴിഞ്ഞത് മുൻ ക്രിക്കറ്റ് താരങ്ങളുടെ അടക്കം അഭിനന്ദനങ്ങൾ പിടിച്ചുപറ്റി.
അതേസമയം ആദ്യ ടെസ്റ്റിന് പിന്നാലെ സ്റ്റാർ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനെ വാനോളം പുകഴ്ത്തുകയാണ് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. യൂട്യൂബ് ചാനലിൽ നടത്തിയ വിശദ ചർച്ചയിലാണ് ബട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ അതിവേഗം സമ്മർദ്ദത്തിലാക്കുവാൻ സിറാജിന് സാധിച്ചതായി പറഞ്ഞ സൽമാൻ ബട്ട് ഭാവി ഇന്ത്യൻ ടീമിലെ കരുത്തായി താരം വളരുന്നുണ്ട് എന്നും വിശദമാക്കി.
“ഇംഗ്ലണ്ടിൽ അവൻ ആദ്യമായിട്ടാണ് പന്തെറിയുന്നത് എന്ന് നമുക്ക് അവന്റെ ബൗളിങ്ങിൽ തോന്നില്ല. സിറാജ് വളരെ അധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചുള്ള എക്സ്പീരിയൻസ് കൈവശമുള്ള ഒരു താരമല്ല. പക്ഷേ നല്ല ഉയരവും മികച്ച പേസും കൈവശമുള്ള അവന് ഭാവി ഇന്ത്യൻ ടീമിലെ സ്റ്റാർ പേസറായി തന്നെ വളരുവാൻ സാധിക്കും. ഇംഗ്ലണ്ടിലെ ലൈനും ലെങ്ത്തും എല്ലാം അവൻ ആദ്യ ഓവറിൽ തന്നെ കണ്ടെത്തുന്നുണ്ട്.ഏറെ മികവോടെ തുടർച്ചയായി സ്പെല്ലുകൾ എറിയുന്ന മുഹമ്മദ് സിറാജ് ഇംഗ്ലണ്ട് ബാറ്റിങ് നിരക്ക് ഉയർത്തിയ വെല്ലുവിളി വലുതാണ് “സൽമാൻ ബട്ട് വാചാലനായി
മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സിറാജ് ആദ്യ ഇന്നിങ്സിൽ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. പേസർ ജസ്‌പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റിലെ ആറാം 5 വിക്കറ്റ് നേട്ടമാണ് രണ്ടാം ഇന്നിങ്സിൽ നേടിയത്.