മഴ ആദ്യ ടെസ്റ്റിൽ ആരെ രക്ഷിച്ചു :തുറന്ന് പറഞ്ഞ് ജോ റൂട്ട്

325543

ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം വളരെ അധികം നിരാശ സമ്മാനിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം വെറും സമനിലയിൽ അവസാനിച്ചത്. ആവേശകരമായ ആദ്യ ടെസ്റ്റിൽ പക്ഷേ അഞ്ചാം ദിവസം കനത്ത മഴയാണ് തിരിച്ചടി സമ്മാനിച്ചത്. മഴ കാരണം ഒരു പന്ത് പോലും അവസാന ദിവസം എറിയുവാൻ കഴിയാതെ വന്നത് ക്രിക്കറ്റ്‌ പ്രേമികൾക്കും തിരിച്ചടി നൽകി ടെസ്റ്റ് സമനിലയിൽ കലാശിക്കുവാൻ കാരണമായി മാറി. അഞ്ചാം ദിനം ഇന്ത്യൻ ടീമിന് ജയിക്കുവാൻ 157 റൺസാണ് വേണ്ടിയിരുന്നത് എങ്കിലും അവസാന ദിനം 9 വിക്കറ്റ് വീഴ്ത്തി മറ്റൊരു ജയം ഇംഗ്ലണ്ട് ടീമും സ്വപ്നം കണ്ടിരുന്നു.5 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെട്ട ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ഓഗസ്റ്റ് പന്ത്രണ്ടിന് ആരംഭിക്കും

എന്നാൽ ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം വീണ്ടും സജീവ ചർച്ചകൾക്കുള്ള വഴി ഒരുക്കുന്ന പ്രസ്താവനയും ഇപ്പോൾ രംഗത്ത് എത്തുകയാണ് ഇംഗ്ലണ്ട് ടീം നായകൻ ജോ റൂട്ട്. അവസാന ദിവസം മഴ കാരണം ആരാണ് ആദ്യ ടെസ്റ്റിലെ തോൽ‌വിയിൽ നിന്നും രക്ഷപെട്ടതെന്ന് വ്യാപകമായി ഉയരുന്ന ചോദ്യത്തിനാണ് റൂട്ട് വിശദമായ ഉത്തരം നൽകുന്നത്.ഏറെ ആവേശകരമായ ടെസ്റ്റിൽ ഇന്ത്യൻ ടീം അൽപ്പം മുൻ‌തൂക്കം നേടിയിരുന്നതായി പറഞ്ഞ റൂട്ട് അവസാന ദിനം ഒൻപത് വിക്കറ്റ് വീഴ്ത്താനുള്ള കരുത്ത് ഇംഗ്ലണ്ട് ടീമിനുണ്ടെന്നും വിശദമാക്കി

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

“ഒരു ത്രില്ലിംഗ് ടെസ്റ്റിലെ ആവേശകരമായ അവസാന ദിനമാണ് മഴ കാരണം നമുക്ക് നഷ്ടമായത്. എന്നാൽ അവസാന ദിനം ഇന്ത്യയുടെ ഒൻപത് വിക്കറ്റുകൾ ഞങ്ങൾ വീഴ്ത്തുമെന്നാണ് വിശ്വസിച്ചിരുന്നത്.40 ഓവർ എങ്കിലും മത്സരം നടക്കുമെന്നാണ് ഏവരും ഒരുവേള കരുതിയത്.പക്ഷേ ടീം ഇന്ത്യക്കി മത്സരത്തിൽ മുൻ‌തൂക്കമുണ്ട് എന്നതും സത്യമാണ് പക്ഷേ ഇത്തരം ഒരു വിക്കറ്റിൽ ഓരോ വിക്കറ്റ് വീഴുന്നതും ബാറ്റിങ് ടീമിന് സമ്മർദ്ദം നൽകുമെന്നത് ഞങ്ങളും തിരിച്ചറിഞ്ഞു “റൂട്ട് അഭിപ്രായം വിശദമാക്കി

Scroll to Top