എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി 20 മത്സരത്തിലൂടെയാണ് വിരാട് കോഹ്‌ലി പരമ്പരയില്‍ തിരികെയെത്തിയത്. നാല് മാസത്തിലേറെയായി ഇന്ത്യൻ ടി20 ടീമില്‍ ഇല്ലാതിരുന്ന താരത്തിനു പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലാ. മൂന്ന് പന്തിൽ നിന്ന് ഒരു റൺസ് മാത്രമാണ് താരത്തിനു നേടാനായത്. ഫോമിലുള്ള ദീപക്ക് ഹൂഡയെ ഒഴിവാക്കിയാണ് മുന്‍ താരം വീരാട് കോഹ്ലിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
രണ്ടാം ടി20യിൽ കോഹ്‌ലിയുടെ പ്രകടനത്തെ വിമർശിച്ച മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ, ഉടൻ ഫോം കണ്ടെത്തണമെന്നും അല്ലെങ്കിൽ മറ്റൊരു കളിക്കാരന് തന്റെ സ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറാകണമെന്നും നിര്‍ദ്ദേശം നൽകി.
തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, മുൻ ക്രിക്കറ്റ് താരം പറഞ്ഞു, “വലിയ താരങ്ങള്‍ പുറത്തായപ്പോഴും, ടീം പ്രകടനം നടത്തുമ്പോഴും, യുവാക്കൾ ആ ജോലി ചെയ്യുകയായിരുന്നു, താൻ ടീമിന് ബാധ്യതയാകുന്നുവെന്ന് വലിയ കളിക്കാരൻ മനസ്സിലാക്കണം. വിരാട് കോഹ്‌ലി ഇപ്പോൾ ഒരു ബാധ്യതയായി മാറി.അതിനാൽ, ഒന്നുകിൽ അവൻ തന്റെ സ്ഥാനം ഉപേക്ഷിക്കണം അല്ലെങ്കിൽ ടി20 ലോകകപ്പിന് മുമ്പ് തിരിച്ചുവരണം.”
കോഹ്‌ലിയുടെ ബാറ്റിന്റെ പോരാട്ടം കുറച്ചുകാലമായി ഇന്ത്യൻ ടീമിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. രണ്ട് വർഷത്തിലേറെയായി മികച്ച പ്രകടനം നടുത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കോഹ്ലിയെ തിരഞ്ഞെടുക്കേണ്ട എന്ന് വാദിക്കുന്നവരും ഉണ്ട്.