ജയിച്ചാൽ റെക്കോർഡ്: പോണ്ടിങ്ങിന്‍റെ നേട്ടത്തിലേക്ക് എത്താൻ രോഹിത് ശർമ്മ

ഇന്ത്യ :ഇംഗ്ലണ്ട് ടി :20 പരമ്പരയെ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വിശേഷിപ്പിച്ചത് തുല്യ ശക്തികൾ പോരാട്ടം എന്നാണ്. എന്നാൽ മൂന്ന് മത്സര ടി :20 പരമ്പരയിൽ എല്ലാ അർഥത്തിലും ഇന്ത്യൻ ടീം മുന്നിട്ട് നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്.ഒന്നാമത്തെ ടി :20യിൽ 50 റൺസ്‌ മിന്നും ജയം ഇന്ത്യൻ സംഘം സ്വന്തമാക്കിയപ്പോൾ ഇന്നലെ നടന്ന രണ്ടാമത്തെ ടി :20യിൽ 49 റൺസ്‌ വിജയമാണ് ഇന്ത്യൻ സംഘം നേടിയത്. ഇന്ന് നടക്കുന്ന മൂന്നാമത്തെ ടി :20യിൽ ജയം സ്വന്തമാക്കി പരമ്പര 3-0ന് നേടാനാണ് ഇന്ത്യൻ ടീം ലക്ഷ്യം. ഇന്നത്തെ ജയത്തോടെ അപൂർവ്വം റെക്കോർഡുകൾ കൂടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ലക്ഷ്യമിടുന്നുണ്ട്.

നിലവിൽ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക്‌ കീഴിൽ തുടർച്ചയായ പതിനാലാം ടി :20 ജയമാണ് ഇന്ത്യൻ ടീം കരസ്ഥമാക്കിയത്. ഇന്നത്തെ ടി :20 മത്സരം ജയിച്ച് തുടർച്ചയായ പതിനഞ്ചു ടി :20 ജയങ്ങൾ എന്നുള്ള നേട്ടത്തിലേക്കാണ് ക്യാപ്റ്റൻ രോഹിത് ശർമ മുന്നേറുവാൻ നോക്കുന്നത്. കൂടാതെ മൂന്നാം മത്സരവും ജയിച്ച് ടി :20 പരമ്പര 3-0ന് തൂത്തുവാരാനാണ് ഇന്ത്യൻ ടീമിന്‍റെ ലക്ഷ്യം

ezgif 5 40ae9a0f2c

ഇംഗ്ലണ്ട് എതിരെയും പരമ്പര തൂത്തുവാരിയാൽ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക്‌ കീഴിൽ ആറാമത്തെ ടി :20 പരമ്പരയാണ് ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത്.ഇപ്പോൾ മുപ്പത് ടി :20കളിൽ ഇന്ത്യൻ ടീമിനെ നയിച്ച രോഹിത് ശർമ്മക്ക്‌ 26 കളികളിൽ വിജയഭേരി മുഴക്കാൻ കഴിഞ്ഞു. ഇതിനകം തന്നെ ഇന്ത്യൻ ടി :20 ക്യാപ്റ്റൻമാരിൽ ഏറ്റവും അധികം വിജയശതമാനമുള്ള ക്യാപ്റ്റനായി രോഹിത് മാറി കഴിഞ്ഞു.

rohit sharma consecutive win record

കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത് ശർമ്മക്ക്‌ കീഴിൽ ഇന്ത്യൻ ടീം തുടർച്ചയായി പത്തൊൻപത് ജയങ്ങൾ അടക്കം നേടി കഴിഞ്ഞു. ഇന്നത്തെ മത്സരം കൂടി ജയിച്ചാൽ തുടർച്ചയായി 20 ജയങ്ങൾ എന്നുള്ള നേട്ടത്തിലേക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മ എത്തും. സാക്ഷാൽ റിക്കി പോണ്ടിങ് മാത്രമാണ് മുൻപ് 2008ൽ 20 തുടർ ജയങ്ങൾ എന്നുള്ള റെക്കോർഡ് നേടിയ ക്യാപ്റ്റൻ.