കളി സൂപ്പര്‍. പക്ഷേ രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ മെച്ചപ്പെട്ടാനേ

sanju and deepak hooda 2022

ശനിയാഴ്ച ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന് ശേഷം ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ മുൻ ക്രിക്കറ്റ് താരം മൈക്കൽ വോൺ പ്രശംസിച്ചു. മത്സരത്തില്‍ 49 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170 റണ്‍സ് ഉയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ 121 റണ്‍സില്‍ എല്ലാവരും പുറത്തായി.

ഓപ്പണിംഗിനെത്തിയ രോഹിത് ശർമ്മയും ഋഷഭ് പന്തും ആക്രമണാത്മക സമീപനം സ്വീകരിച്ചപ്പോൾ സ്കോര്‍ ബോര്‍ഡില്‍ അതിവേഗം റണ്‍സ് പിറന്നു. രോഹിത് ശർമ്മയുടെ വിക്കറ്റ് രൂപത്തിൽ റിച്ചാർഡ് ഗ്ലീസൺ ആതിഥേയർക്ക് ബ്രേക്ക് ത്രൂ നൽകി. തുടർച്ചയായ പന്തുകളിൽ വിരാട് കോഹ്‌ലിയെയും പന്തിനെയും പുറത്താക്കി അരങ്ങേറ്റ താരം ഒരു ഓവറിൽ ഇരട്ട പ്രഹരം നല്‍കി. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ജഡേജയുടെ തകര്‍പ്പന്‍ ഫിനിഷാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

FXPaoCYaQAA7y4

ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ തുടക്കം മുതലേ ഇന്ത്യന്‍ ബോളര്‍മാര്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരെ വരിഞ്ഞു മുറുക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിനെ പിന്നീട് ഒരു തരത്തിലും ഉയർച്ച നേടാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. മൊയീൻ അലിയുടെയും ഡേവിഡ് വില്ലിയും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ആതിഥേയർ 121 റൺസിന് പുറത്തായി.

See also  "എന്നെ ടീമിൽ നിന്ന് മാറ്റി നിർത്തണമെന്ന് ഞാനാണ് പറഞ്ഞത്, കാരണം.". മാക്സ്വെൽ പറയുന്നു.
FXO hpAXwAEpddz

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. എന്നാല്‍ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചെങ്കിലും മെച്ചപ്പെടാന്‍ ഉണ്ട് എന്നാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കള്‍ വോണ്‍ പറയുന്നത്.

india vs england 2nd t20 2022

” ഇന്ത്യയുടെ 2 പ്രകടനങ്ങൾ ഉയർന്ന നിലവാരമുള്ളതാണ്. എന്നാൽ ഇനിയും മെച്ചപ്പെടാൻ ഉണ്ട് .. കൂടാതെ അവരെ മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു കളിക്കാരനോ അല്ലെങ്കിൽ 2 പേര്‍ ഈ ടീമില്‍ ഇല്ല .. T20 WC യിലേക്ക് പോകുമ്പോള്‍ ഇത് വളരെ പ്രതീക്ഷ നൽകുന്നതാണ്. ” മൈക്കള്‍ വോണ്‍ ട്വീറ്റ് ചെയ്തു.

surya and deepak hooda

മത്സരത്തില്‍ തിരികെയെത്തിയ വീരാട് കോഹ്ലി നിരാശപ്പെടുത്തിയിരുന്നു. 1 റണ്‍ മാത്രമാണ് നേടാനായത്. മികച്ച ഫോമിലുണ്ടായിരുന്ന ദീപക്ക് ഹൂഡയെ ഒഴിവാക്കിയാണ് വീരാട് കോഹ്ലിക്ക് അവസരം കൊടുത്തത്. കൂടാതെ മലയാളി താരം സഞ്ചു സാംസണിനു അവസരം കൊടുത്തതുമില്ലാ.

Scroll to Top