അവൻ കളി മാറ്റിമറിക്കാൻ കഴിയുന്ന താരം :വാനോളം പുകഴ്ത്തി അശ്വിൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇന്ന് റിഷാബ് പന്ത് എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് വലിയ പ്രാധാന്യമാണ് ക്രിക്കറ്റ് ആരാധകർ നൽകുന്നത്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ നിന്നും പുറത്താകലിന്റെ വക്കിൽ വരെ എത്തിയ റിഷാബ് പന്ത് തന്റെ കഠിനമായ പ്രയത്നത്താലും ഒപ്പം അത്ഭുത ബാറ്റിംഗ് പ്രകടനത്താലും ശക്തമായ തിരിച്ചുവരവ് കരിയറിൽ നടത്തി കഴിഞ്ഞു. ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഐതിഹാസിക ടെസ്റ്റ് പരമ്പര വിജയം റിഷാബ് പന്ത് എന്ന ബാറ്റിംഗ് കരുത്തിന്റെ കൂടി പ്രതീകമായിരുന്നു.ഗാബ്ബ ടെസ്റ്റിൽ ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത് പന്ത് നേടിയ 89 റൺസ് പ്രകടനമായിരുന്നു.

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പോരാട്ടമടക്കം വരാനിരിക്കെ പന്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇന്ത്യൻ ആരാധകരുടെയും പ്രതീക്ഷ. ഇപ്പോൾ റിഷാബ് പന്തിനെ കുറിച്ച് ഏറെ വാചലനവുകയാണ് സഹതാരവും പ്രമുഖ സ്പിന്നറുമായ അശ്വിൻ.ഏതൊരു തരം സാഹചര്യത്തിലും മത്സരാഫലം ടീമിന് അനുകൂലമാക്കുവാൻ കഴിയുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് റിഷാബ് പന്ത് എന്നും അശ്വിൻ അഭിപ്രായപെടുന്നു.

“നമുക്ക് എല്ലാം അറിയാം ഫോമിൽ എത്തിയാൽ റിഷാബ് പന്തിന് ടീമിനായി എന്തൊക്കെ കാണിക്കാമെന്ന്.പന്ത് ഏത് തരം ബാറ്റ്സ്മാനെന്നും നമ്മുക്ക് എല്ലാം അറിയാം. എതിർ ടീമിൽ നിന്നും വേഗം മത്സരത്തെ സ്വന്തം ടീമിന് അനുകൂലമായി മാറ്റുവാൻ പന്തിന് കഴിയും.നല്ലതായി ബാറ്റ് ചെയ്യുന്ന ഒരു താരത്തെ ഏതൊരു ടീമും ആറാം സ്ഥാനത്ത് വിക്കറ്റ് കീപ്പർ സ്ഥാനത്ത് കളിപ്പിക്കും. അത്തരത്തിൽ ഒരു താരത്തിനായിട്ടാണ് എല്ലാ ടീമും ആഗ്രഹിക്കുന്നത്. അവന്റെ സ്വന്തം ശൈലിയിൽ തന്നെ എന്നും കളിക്കുന്നു എന്നതാണ് അവനെ മറ്റുള്ള താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് “അശ്വിൻ അഭിപ്രായം വിശദമാക്കി.

ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ കളിക്കുവാനും ഒപ്പം ഇംഗ്ലണ്ട് ടീമിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുവാനും ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

Previous articleബാറ്റിംഗ് നിരയാണ് ആശങ്ക : ബൗളർമാർ പൊളിക്കും -തുറന്ന് പറഞ്ഞ് അജിത് അഗാർക്കർ
Next articleകോഹ്ലി :ശാസ്ത്രി സംഭാഷണം ചോർന്നതായി സൂചന :ബൗളിംഗ് തന്ത്രം പുറത്ത്