ശ്രീലങ്കക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ ജയമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ലക്ഷ്യമിടുന്നത്. നേരത്തെ ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 222 റൺസിനും ജയിച്ച ഇന്ത്യൻ സംഘത്തിന് ബാംഗ്ലൂരിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ ജയം അനിവാര്യമാണ്. ലോക ടെസ്റ്റ് ലോകകപ്പ് പോയിന്റ് ടേബിളിൽ ടോപ് ടൂവിലേക്ക് എത്താൻ രോഹിത് ശർമ്മക്കും ടീമിനും ശേഷിക്കുന്ന എല്ലാ മത്സരത്തിലും ജയത്തിൽ കുറഞ്ഞതൊന്നും തന്നെ പ്രതീക്ഷിക്കാനാവില്ല. അതേസമയം രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവൻ എപ്രകാരമാകുമെന്നതാണ് ശ്രദ്ധേയ ചോദ്യം. സ്റ്റാർ സ്പിൻ ബൗളർ അക്ഷർ പട്ടേൽ ടീമിലേക്ക് എത്തുമ്പോൾ ആരാകും പ്ലേയിംഗ് ഇലവനിൽ നിന്നും പുറത്തേക്ക് പോകുന്നയെന്നത് വളരെ പ്രധാനമാണ്.നാളെയാണ് ഇന്ത്യ :ശ്രീലങ്ക ഡേ നൈറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്.
എന്നാൽ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം സ്‌ക്വാഡിലേക്ക് ആൾറൗണ്ടർ അക്ഷർ പട്ടേലിനെ കൂട്ടിച്ചേർത്തപ്പോൾ ചൈന മാൻ സ്പിന്നർ കുൽദീപ് യാദവിന് സ്‌ക്വാഡിൽ നിന്നും അവസരം നഷ്ടമായി. കുൽദീപ് യാദവിനെ സ്‌ക്വാഡിൽ നിന്നും റിലീസ് ചെയ്യുവാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനിക്കുകയായിരുന്നു. അതേസമയം കുൽദീപ് യാദവിനെ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കിയെന്നുള്ള എല്ലാ വാർത്തകളും തെറ്റാണെന്ന് ഇപ്പോൾ തുറന്ന് പറയുകയാണ് ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറ.രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുൻപായി മാധ്യമങ്ങളെ കണ്ട പേസർ ബുംറ കുൽദീപ് യാദവിനെ ബയോ ബബിൾ പ്രശ്നങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയതാണെന്ന് വിശദമാക്കി.
“അക്ഷർ പട്ടേൽ ഇന്ത്യൻ ടീമിന് എല്ലാ അർഥത്തിലും സേവനം നൽകുന്ന ഒരു താരമാണ്. എന്നാൽ ആരെയും തന്നെ ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും നമ്മൾ ഒഴിവാക്കിയിട്ടില്ല. കുറെ നാളായി കുൽദീപ് യാദവ് ഇന്ത്യൻ സംഘത്തിനും ഒപ്പം ബയോ ബബിളിലാണ്. ഒരിക്കലും ഈ ബയോ ബബിൾ ജീവിതം സുഖകരമല്ല.” ബുംറ പ്രസ്സ് മീറ്റിൽ അഭിപ്രായം തുറന്ന് പറഞ്ഞു.