അത് ഞാനല്ല; എന്നെ അങ്ങനെ കൊണ്ടുപോയിട്ടില്ല. വെളിപ്പെടുത്തലുമായി ശ്രീശാന്ത്

Sreesanth ipl fixing scaled

ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയത്തില്‍ പങ്കാളിയും മലയാളി പേസറുമായ ശ്രീശാന്ത് കഴിഞ്ഞ ദിവസമാണ് വിരമിച്ചത്. വിരമിച്ചതിനു ശേഷം മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ നിരവധി കാര്യങ്ങളാണ് താരം വെളിപ്പെടുത്തിയത്. മൂന്ന് മാസമായി വിരമിക്കല്‍ പ്രഖ്യാപിക്കണമെന്ന തോന്നലുണ്ട്.

9 വര്‍ഷത്തിനു ശേഷം കളിക്കാന്‍ അവസരം ലഭിക്കുന്നു, അതില്‍ 2 വര്‍ഷം കോവിഡ് കൊണ്ടുപോകുന്നു, ഐപിഎല്‍ വരുന്നു, ആദ്യം പേരു പോലും വന്നില്ല, അടുത്ത വര്‍ഷം പേരു വന്നപ്പോള്‍ വിളിക്കപ്പെടുന്നില്ല. അങ്ങനെ പലവട്ടം അവഗണന വരുമ്പോള്‍ ഏതൊരു മനുഷ്യനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ എന്ന് ശ്രീശാന്ത് വ്യക്തമാക്കി

post image ab84f63



താനെന്ന ബൗളറെ ഇന്ത്യൻ ടീം ഉപയോഗിച്ചിട്ടില്ല എന്നും താരം താരം പറയുന്നു. ഏഴ് ടെസ്റ്റിൽ 34 വിക്കറ്റ് എടുത്ത താരം ആണ് ശ്രീശാന്ത്. 27 മത്സരത്തിൽ 87 വിക്കറ്റും എടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു പ്ലേയർ 300 ടെസ്റ്റ് വിക്കറ്റുകള്‍ എങ്കിലും പൂർത്തിയാക്കേണ്ടതാണ്. എന്നാൽ അത് സംഭവിച്ചില്ല.

M Id 386244 Sreesanth

ഐപിഎൽ വാതുവെപ്പ് കേസിൽ അറസ്റ്റിലായപ്പോൾ തലമുടി കെട്ടി കൊണ്ടു പോകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ അത് താൻ അല്ലാ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീശാന്ത്. അത് മാധ്യമങ്ങളിൽ വന്ന തെറ്റാണെന്നും അത് മറ്റൊരു താരം ആണെന്നും ശ്രീശാന്ത് പറഞ്ഞു.

See also  "ബട്ലർ കളി ജയിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ അത്ഭുതപ്പെട്ടേനെ"- പ്രശസയുമായി ബെൻ സ്റ്റോക്സ്.
images 2022 03 10T081657.976

പരുക്കു മറയാക്കി ഗുജറാത്തിനെതിരായ രഞ്ജി മത്സരത്തില്‍ കേരള ടീം മാനേജ്‌മെന്റ് തന്നെ തഴയുകയായിരുന്നെന്നും ഒരു മത്സരം കൂടി അനുവദിച്ച് കളത്തില്‍ വിരമിക്കണമെന്ന തന്റെ അഗ്രഹം അറിയിച്ചിട്ടും ചെറിക്കൊണ്ടില്ലെന്നും ശ്രീ അഭിമുഖത്തില്‍ പറഞ്ഞു.

135909

‘മത്സരത്തില്‍ കളിച്ചുകൊണ്ടു വിരമിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഗുജറാത്തിനെതിരായ മത്സരം തുടങ്ങുന്നതിനു തലേന്നത്തെ ടീം യോഗത്തില്‍ ഇതു തന്റെ അവസാന മത്സരമാകുമെന്നും വിരമിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. ഒരു മത്സരം കൂടി കളിച്ചു വിരമിക്കാനുള്ള അവസരമെങ്കിലും ഞാന്‍ അര്‍ഹിക്കുന്നുണ്ടായിരുന്നില്ലേ?’ ശ്രീശാന്ത് ചോദിച്ചു

Scroll to Top