ക്രിക്കറ്റ് ആരാധകരും ഒപ്പം എല്ലാ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളും ഇപ്പോൾ വളരെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഐപിൽ പതിനാലാം സീസണിൽ ബാക്കി മത്സരങ്ങൾ ആരംഭിക്കുവാനായിട്ടാണ്. നേരത്തെ താരങ്ങൾക്കിടയിലെ രൂക്ഷ കോവിഡ് വ്യാപനത്തെ തുടർനാണ് ബിസിസിഐ ഐപിൽ സീസൺ മെയ് ആദ്യവാരം നിർത്തിവെച്ചത്. പിന്നീട് പല അനിശ്ചിത്വങ്ങൾക്കും ഒടുവിൽ വരുന്ന സെപ്റ്റംബർ :ഒക്ടോബർ മാസങ്ങളിൽ ടൂർണമെന്റ് നടത്താമെന്നാണ് തീരുമാനം. ടീമുകൾ എല്ലാം ഇതിനകം ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. മിക്ക ടീമുകളും ഈ വാരം യുഎഇയിൽ എത്തി പരിശീലന ക്യാമ്പ് ആരംഭിക്കാമെന്നുള്ള പ്ലാനിൽ തന്നെയാണ്. വിദേശ ടീമുകളിലെ പ്രമുഖ താരങ്ങൾ ചിലർ ഐപിഎൽ സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ കളിക്കില്ല എന്ന് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.
എന്നാൽ എക്കാലവും ഐപിഎല്ലിലെ സ്റ്റാർ ടീമായി എത്തുകയും ഒടുവിൽ കിരീടം നെടുവനായി കഴിയാതെ നിരാശ മാത്രം സ്വന്തമാക്കി മടങ്ങുകയും ചെയ്യുന്ന ടീമാണ് കോഹ്ലി നായകനായ റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ ടീം. പതിനാലാം സീസണിൽ മികച്ച പ്രകടനവുമായി കപ്പ് നേടുമെന്ന് ക്രിക്കറ്റ് പ്രേമികൾ അടക്കം എല്ലാവരും വിശ്വസിക്കുന്ന ഒരു ടീമാണ് ബാംഗ്ലൂർ. സീസണിന്റെ രണ്ടാം പാദത്തിൽ വമ്പൻ മാറ്റങ്ങളുമായിട്ടാണ് ബാംഗ്ലൂർ ടീമിന്റെ വരവ്. സ്റ്റാർ ബാറ്റ്‌സ്മാന്മാരായ ഡിവില്ലേഴ്‌സ്,മാക്സ്വെൽ എന്നിവർ ബാക്കി മത്സരങ്ങൾ കളിക്കാനായി എത്തും എന്ന് ഉറപ്പായതിന് പിന്നാലെ ടീമിലെ ലെഗ് സ്പിന്നർ ആദം സാംപക്ക് പകരം മറ്റൊരു ലെഗ് സ്പിൻ താരത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് ബാംഗ്ലൂർ ടീം മാനേജ്മെന്റ് ഇപ്പോൾ
ഓസ്ട്രേലിയൻ താരത്തിന് പകരമായി ഐസിസി ടി :20 ബൗളർമാർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കൻ ലെഗ് സ്പിന്നർ ഹസരംഗയാണ് ബാംഗ്ലൂർ സ്വാഡിലേക്ക് എത്തുന്നത്. ഇന്ത്യക്ക് എതിരായ ഏകദിന, ടി :20 പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം നിലവിൽ ശ്രീലങ്കൻ ടീമിലെ വിശ്വസ്ത ബൗളർ കൂടിയാണ്. ഇന്ത്യക്ക് എതിരായ ടി :20 പരമ്പരയിൽ 7 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. കൂടാതെ ആ ടി :20 പരമ്പരയിൽ മാൻ ഓഫ് ദി സീരിസായി തിരഞ്ഞെടുക്കപ്പെട്ട താരവും ഹസരംഗ തന്നെയാണ്.
ഐപിഎല്ലിന്‍റെ രണ്ടാം ഭാഗത്തിനു മുന്നോടിയായി മറ്റ് ചില മാറ്റങ്ങളും ബാംഗ്ലൂര്‍ ടീം എടുത്തട്ടുണ്ട്.. ഓസ്ട്രേലിയൻ പേസർ കെയ്ൻ റിച്ചാർഡ്സൺ പകരമായി ശ്രീലങ്കൻ താരം ദുഷ്മന്ത് ചമീരയെയും വിൻഡീസ് താരമായ അലെൻ പകരം ടിം ഡേവിഡ് ടീമിനോപ്പം എത്തും.