ലോകത്തിലെ ബെസ്റ്റ് തന്നെ അവർ :വാനോളം പുകഴ്ത്തി മുൻ പാക് താരം

Virat Kohli celebration

ക്രിക്കറ്റ്‌ ലോകവും ക്രിക്കറ്റ്‌ ആരാധകരും എല്ലാം ഇപ്പോൾ ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ ചരിത്ര ജയത്തിന് പിന്നാലെയാണ്.151 റൺസ് ജയവുമായി ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സംഘം ലോർഡ്‌സിൽ നിന്നും മടങ്ങുമ്പോൾ ധാരാളം പ്രശംസ നേടുന്നത് ഇന്ത്യൻ ടീം ബൗളിംഗ് നിരയാണ്. ടെസ്റ്റ്‌ പരമ്പരയിലെ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിന്റെ വിക്കറ്റുകൾ എല്ലാം വീഴ്ത്തുവാനായി സാധിച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർ എല്ലാം എതിരാളികൾക്കും തങ്ങളുടെ ബൗളിംഗ് മികവിനാൽ മുന്നറിപ്പ് നൽകി കഴിഞ്ഞു.

എന്നാൽ ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ പേസ് ബൗളിംഗ് സംഘം എക്കാലത്തെയും മികച്ച ബൗളിംഗ് നിര എന്നൊരുതരത്തിൽ അഭിപ്രായം പല മുൻ ക്രിക്കറ്റ്‌ താരങ്ങളും പങ്കുവെച്ച് കഴിഞ്ഞു.ഇക്കാര്യത്തിൽ ടീം ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് സംഘത്തെ വാനോളം പുകഴ്ത്തുകയാണ് മുൻ പാക് താരം റമീസ് രാജ. ലോകക്രിക്കറ്റിൽ ഇന്നും ഏറ്റവും അപകടം വിതക്കുന്ന ഫാസ്റ്റ് ബൗളിംഗ് നിരയായി ഇന്ത്യൻ ടീം മാറികഴിഞ്ഞു എന്നും പറയുന്ന റമീസ് രാജ സ്പിൻ ബൗളർമാരെ മാത്രമായി ആശ്രയിച്ച് ടെസ്റ്റ്‌ മത്സരങ്ങൾ ജയിച്ച ടീം ഇന്ത്യ അല്ല ഇതെന്നും വ്യക്തമാക്കുന്നു. സ്പിൻ കരുത്തിൽ എതിരാളികളുടെ വിക്കറ്റ് വീഴ്ത്തിയിരുന്ന ഇന്ത്യൻ ടീം അല്ല ഇതെന്നും റമീസ് രാജ തുറന്ന് പറയുന്നു.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

“വളരെ വ്യത്യസ്തമായ ഒരു ബൗളിംഗ് സംഘമായി ഇന്ത്യൻ ടീം മാറികഴിഞ്ഞു. സ്പിന്നർമാർ വിക്കറ്റ് വീഴ്ത്തി ടെസ്റ്റുകൾ ജയിച്ച ഇന്ത്യൻ ടീം എന്നൊരു വിശേഷണം ഇനി ഇല്ല. സ്പിന്നർമാരാൾ വിക്കറ്റുകൾ വീഴ്ത്തുന്ന ഇന്ത്യൻ ടീം അല്ല ഇത്. ഏത് എതിരാളികളെയും ഭയപ്പെടുത്തുന്ന പേസ് നിര അവർക്കുണ്ട്.നിലവിൽ ക്രിക്കറ്റിൽ ഏറ്റവും മികച്ച ബൗളിംഗ് സംഘം ഇന്ത്യക്ക് സ്വന്തം.അവരുടെ ജയത്തിന്റെ എല്ലാവിധ ക്രെഡിറ്റും നായകൻ വിരാട് കോഹ്ലിക്ക് കൂടി അർഹതപെട്ടതാണ്. വളരെ ഏറെ ആവേശത്തോടെ പന്തെറിയുന്ന സിറാജ് ഇന്ത്യൻ ടീമിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രധാന താരമായി മാറി കഴിഞ്ഞു “റമീസ് രാജ അഭിപ്രായം വിശദമാക്കി

Scroll to Top