അന്താരാഷ്ട്ര ക്രിക്കറ്റിൽ എക്കാലവും ഇന്ത്യ : പാകിസ്ഥാൻ പോരാട്ടങ്ങൾ ശ്രദ്ധേയമായി മാറാറുണ്ട്. ഇന്ത്യ : പാകിസ്ഥാൻ മത്സരങ്ങൾക്ക് എന്നും വലിയ ആരാധക ശ്രദ്ധയാണ് ലഭിക്കാറുള്ളത്. അതിനാൽ തന്നെ വരുന്ന ഏഷ്യ കപ്പിൽ ഇന്ത്യയും പാക് ടീമും ഏറ്റുമുട്ടുമ്പോൾ പോരാട്ടം കടുകുമെന്നാണ് വിശ്വാസം. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഉടനെ പ്രഖ്യാപിക്കുമ്പോൾ ഏഷ്യ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പേസർ ഹസൻ അലിയെ ഒഴിവാക്കിയുള്ള ടീം പ്രഖ്യാപനം ഞെട്ടൽ സൃഷ്ടിച്ചിരുന്നു. ഹസൻ അലിയുടെ പുറത്താകാലിനെ കുറിച്ച് അഭിപ്രായവുമായി എത്തുകയാണ് മുൻ പാകിസ്ഥാൻ നായകനായ ഹഫീസ്.
ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഹസൻ അലിയും സമാന പ്രശ്നങളാണ് ഇപ്പോൾ കരിയറിൽ നേരിടുന്നതെന്നാണ് മുഹമ്മദ് ഹഫീസിന്‍റെ നിരീക്ഷണം.കോഹ്ലി ഇന്ന് കരിയറിലെ മോശം സമയത്തിൽ കൂടി പോകുമ്പോൾ പാകിസ്ഥാൻ പേസർ ഹസൻ അലിക്ക് നേരിടേണ്ടി വരുന്നതും സമാന സാഹചര്യവും കൂടാതെ സമ്മർദ്ദവുമെന്ന് പറയുന്ന ഹഫീസ് വളരെ നാളുകൾക്ക് മുൻപേ ഹസൻ അലിക്ക് ക്രിക്കറ്റിൽ നിന്നും വിശ്രമം നൽകേണ്ടിയിരുന്നുവെന്നാണ് വിശദമാക്കുന്നത്.
“2021 ലെ ടി :20 ലോകകപ്പിൽ കോഹ്ലി, പാകിസ്ഥാൻ എതിരെ ഒരു അർഥ സെഞ്ച്വറി നേടി എങ്കിലും അത് അത്ര ഇമ്പാക്ട് സൃഷ്ടിച്ചില്ല. വിരാട് കോഹ്ലി തന്റെ ക്രിക്കറ്റ് കരിയറിലെ തന്നെ മോശം സമയത്തിൽ കൂടി പോകുകയാണ്. അതിനാൽ തന്നെ ഇപ്പോൾ ചെറിയ ഇടവേളയെടുക്കാനുള്ള കോഹ്ലിയുടെ തീരുമാനം ശരി തന്നെയാണ്.അതാണ് പാകിസ്ഥാൻ പേസർ ഹസൻ അലിക്കും നൽകേണ്ടിയിരുന്നത്. കോഹ്ലി കഴിഞ്ഞ രണ്ടോ മൂന്നോ വർഷം ഒരു ഫോം ബാറ്റ്‌സ്മാനായി എനിക്ക് തോന്നിയിട്ടില്ല. കോഹ്ലിക്ക് അർഹമായ റസ്റ്റ് ആവശ്യം തന്നെയാണ്.ഒരു ഇമ്പാക്ട് കൊണ്ടുവരാൻ കഴിയാത്ത താരങ്ങൾ കളിക്കുന്നതിൽ ഒരു അർഥവുമില്ല ” ഹഫീസ് തുറന്ന് പറഞ്ഞു.