കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസര്‍ ഹല്‍ഷിത് റാണക്ക് പിഴ വിധിച്ചു. കളത്തിലെ മോശമായ പെരുമാറ്റത്തിന് മാച്ച് ഫീയുടെ 60 ശതമാനം പിഴ ശിക്ഷ വിധിച്ചത്.
സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള പോരാട്ടത്തില്‍ ലാസ്റ്റ് ഓവറില്‍ വിജയം നേടികൊടുത്തത് ഈ കൊല്‍ക്കത്ത പേസറായിരുന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ 13 റണ്‍സ് വേണമെന്നിരിക്കെ 8 റണ്‍സ് മാത്രമാണ് ഹര്‍ഷിത് റാണ വഴങ്ങിയത്.
മത്സരത്തില്‍ വിക്കറ്റുകള്‍ നേടിയതിനു ശേഷം അഗ്രസീവ് സെലിബ്രേഷനാണ് നടത്തിയത്. മായങ്ക് അഗര്‍വാളിനെ പുറത്താക്കിയ ശേഷം ഫ്ലെയിങ്ങ് കിസ് നല്‍കിയാണ് താരത്തെ പറഞ്ഞയച്ചത്. ഹെന്‍റിച്ച് ക്ലാസനെ പുറത്താക്കിയതിനു ശേഷവും അഗ്രസീവ് സെലിബ്രേഷന്‍ തുടര്‍ന്നു.
ഈ പെരുമാറ്റത്തിനാണ് ഹര്‍ഷിത് റാണക്ക് ശിക്ഷ വിധിച്ചത്. മത്സരത്തില്‍ 4 ഓവറില്‍ 33 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് താരം വീഴ്ത്തിയത്.