2007ൽ ധോണിയെ ക്യാപ്റ്റനായി നിർദ്ദേശിക്കാനുള്ള കാരണം വ്യക്തമാക്കി സച്ചിൻ.

Dhoni and Sachin

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഒരു വിക്കറ്റ് കീപ്പറായി ഇന്ത്യൻ ടീമിലെത്തിയ ധോണി ആദ്യ സമയത്ത് ഒരു വെടിക്കെട്ട് ബാറ്റർ എന്ന നിലയിലും അറിയപ്പെട്ടിരുന്നു. എന്നാൽ 2007ലാണ് ധോണിയെ ഇന്ത്യ കുട്ടിക്രിക്കറ്റ് ടീമിന്റെ നായകനായി പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ നിർദ്ദേശപ്രകാരം ആയിരുന്നു ടീം മാനേജ്മെന്റ് ധോണിയെ നായകസ്ഥാനം ഏൽപ്പിച്ചത്.

അതിനുശേഷം വലിയ മാറ്റം തന്നെ ഇന്ത്യൻ ക്രിക്കറ്റിൽ വരുത്താൻ ധോണിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അന്ന് താൻ മഹേന്ദ്ര സിംഗ് ധോണിയെ നായക സ്ഥാനത്തേക്ക് നിർദേശിച്ചത് എന്ന് സച്ചിൻ പറയുകയുണ്ടായി.

ധോണിയുടെ കാര്യപ്രാപ്തി തന്നെയാണ് ഇത്തരത്തിൽ പേര് നിർദ്ദേശിക്കാൻ കാരണമായത് എന്ന് സച്ചിൻ പറയുന്നു. തന്നെയാണ് ഇന്ത്യ ആദ്യം ക്യാപ്റ്റനാകാൻ നിശ്ചയിച്ചിരുന്നത് എന്ന് സച്ചിൻ പറഞ്ഞു. എന്നാൽ അന്നത്തെ തന്റെ ശരീരവും മറ്റും അത്ര മെച്ചപ്പെട്ടതായിരുന്നില്ല എന്ന് സച്ചിൻ വ്യക്തമാക്കുന്നു.

അതിനാൽ തന്നെ മഹേന്ദ്ര സിംഗ് ധോണി നായക സ്ഥാനത്തേക്ക് വളരെ മികച്ചതായിരിക്കുമെന്ന് താൻ നിർദ്ദേശിക്കുകയായിരുന്നു എന്നും സച്ചിൻ കൂട്ടിച്ചേർത്തു. ഒപ്പം ധോണിയുടെ ശാന്തതയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുമൊക്കെ താൻ കണക്കിലെടുത്തിരുന്നു എന്നും സച്ചിൻ പറഞ്ഞു.

Read Also -  ടെസ്റ്റ്‌ സ്റ്റൈലിൽ കോഹ്ലിയുടെ "ഇഴച്ചിൽ ഇന്നിങ്സ്". 43 പന്തുകളിൽ 51 റൺസ്. കളി മറന്നോ കിങ് ?

“2007ൽ ബിസിസിഐ എനിക്ക് ക്യാപ്റ്റൻസി ഓഫർ ചെയ്തിരുന്നു. പക്ഷേ ആ സമയത്ത് എന്റെ ശരീരം അത്ര മികച്ച ഷെയിപ്പിൽ ആയിരുന്നില്ല. ശേഷം ഞാൻ ധോണിയെ നിർദ്ദേശിക്കുകയായിരുന്നു. ധോണിയുടെ കാര്യത്തിൽ എന്റെ നിരീക്ഷണം വളരെ നന്നായി തന്നെ വന്നു. എല്ലായിപ്പോഴും സ്ഥിരതയുള്ള ഒരു മനസ്സാണ് ധോണിയുടേത്.”

“ഏതുസമയത്തും ശാന്തത പുലർത്താൻ ധോണിക്ക് സാധിക്കുന്നുണ്ട്. മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാനും ധോണിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഞാൻ ധോണിയെ ക്യാപ്റ്റനായി നിർദ്ദേശിച്ചതും.”- സച്ചിൻ ടെണ്ടുൽക്കർ ജിയോ സിനിമയിൽ പറഞ്ഞു.

ലോക ക്രിക്കറ്റിൽ വലിയൊരു വിപ്ലവം തന്നെയാണ് മഹേന്ദ്ര സിംഗ് ധോണി സൃഷ്ടിച്ചത്. ഇന്ത്യക്കായി ട്വന്റി20 ലോകകപ്പും ഏകദിന ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കിയ താരമായി ധോണി മാറി. ഒപ്പം ഇന്ത്യൻ ടീമിനെ എല്ലാ ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്ത് എത്തിക്കാനും ധോണിക്ക് സാധിച്ചിരുന്നു. നിലവിൽ ചെന്നൈ സൂപ്പർ ടീമിന്റെ പ്രധാന ഘടകമായി ധോണി കളിക്കുന്നുണ്ട്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലാണ് ധോണി ചെന്നൈ സൂപ്പർ കിംഗ്സ് നായക സ്ഥാനം ഋതുരാജിന് കൈമാറിയത്.

Scroll to Top