ലോകക്രിക്കറ്റ് ആരാധകർ ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് സ്‌ക്വാഡിനെ കുറിച്ചുള്ള ചർച്ചകൾ വളരെ സജീവമായി കഴിഞ്ഞു. വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ശക്തമായ പോരാട്ടം ടീമുകൾ എല്ലാം പുറത്തെടുക്കുമെന്ന് ആരാധകർ വിശ്വസിക്കുമ്പോൾ ഇന്ത്യൻ സ്‌ക്വാഡിൽ ഏതൊക്കെ താരങ്ങൾ സ്ഥാനം കണ്ടെത്തുമെന്നതും വളരെ പ്രധാനമാണ്. വരാനിരിക്കുന്ന ഐപിൽ മത്സരങ്ങളിലെ പ്രകടനവും കൂടി ഈ ഒരു ഇക്കാര്യത്തിൽ നിർണായകമാണ്. ടി :20 ലോകകപ്പിന് മുൻപായി ഇന്ത്യൻ ടീമിന് പക്ഷേ ലിമിറ്റഡ് ഓവർ മത്സരങ്ങൾ ഒന്നും ഇല്ലെന്നതാണ് ശ്രദ്ധേയം.അതിനാൽ ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കുകയാണ് പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ.
കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ തന്റെ അഭിപ്രായം വിശദമാക്കവേയാണ് ഹർഷ ഭോഗ്ല ടീമിനെ കുറിച്ചുള്ള തന്റെ നിലപാട് വിശദമാക്കിയത്.നാല് പേസർമാർക്ക് ഒപ്പം രണ്ട് സ്പിന്നർമാരെയും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയ അദ്ദേഹം ബാറ്റിങ് നിരക്ക് പ്രാധാന്യം നൽകി. ഇഷാൻ കിഷനൊപ്പം സൂര്യകുമാർ യാദവും ഹർഷയുടെ ടീമിൽ സ്ഥാനം കരസ്ഥമാക്കിയപ്പോൾ ശിഖർ ധവാൻ,പൃഥ്വി ഷാ എന്നിവരെ അദ്ദേഹം ഒഴിവാക്കി. പലപ്പോഴും ഹർഷ ഭോഗ്ലെ വാനോളം പുകഴ്ത്തി സംസാരിക്കാറുള്ള സഞ്ചുവിനും ടീമിലേക്ക് ഇടം ലഭിച്ചില്ല.
ഹാർദിക് പാണ്ട്യ, രവീന്ദ്ര ജഡേജ, സുന്ദർ തുടങ്ങിയ ഓൾറൗണ്ടർമാരെ ടീമിലേക്ക് ഉൾപെടുത്തിയ അദ്ദേഹം ടീമിലേക്ക് നാലാം പേസ് ബൗളറുടെ ഓപ്ഷനായി മുഹമ്മദ് ഷമി, നടരാജൻ എന്നിവരെ പരിഗണിച്ചു. ടീമിലെ അഞ്ചാം നമ്പർ ബാറ്റ്‌സ്മാനായി ശ്രേയസ് അയ്യർ,ഇഷാൻ കിഷൻ എന്നിവർക്കിടയിലാണ് മത്സരം എന്നും ഹർഷ ഭോഗ്ലെ അഭിപ്രായപ്പെട്ടു.
ഹർഷ ഭോഗ്ലെ തിരഞ്ഞെടുത്ത ഇന്ത്യൻ സ്‌ക്വാഡ് :രോഹിത് ശർമ, വിരാട് കോഹ്ലി, ലോകേഷ് രാഹുൽ,സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ/ ശ്രേയസ് അയ്യർ,റിഷാബ് പന്ത്, വരുൺ ചക്രവർത്തി,വാഷിങ്ടൺ സുന്ദർ,ഹാർദിക് പാണ്ട്യ,ജഡേജ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ,യൂസ്വേന്ദ്ര ചാഹൽ, ജസ്‌പ്രീത് ബുംറ, നടരാജൻ /മുഹമ്മദ് ഷമി