എങ്ങനെ ആൻഡേഴ്സണിനെ നേരിടും : തഗ് മറുപടി നൽകി കോഹ്ലി

images 2021 08 03T191623.708

ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ അധികം ആകാംക്ഷയോടെ കാത്തിരിപ്പ് തുടരുന്ന ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക്‌ നാളെ തുടക്കം കുറിക്കുമ്പോൾ എല്ലാ ആരാധകരും ക്രിക്കറ്റ് ലോകവും ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്നത് ഇന്ത്യൻ നായകൻ കോഹ്ലിയും ഇംഗ്ലണ്ട് സ്റ്റാർ പേസ് ബൗളർ അൻഡേഴ്സനും തമ്മിലുള്ള പോരാട്ടത്തിലേക്കാണ്. ഇരു ടീമുകളുടെയും പ്രധാന താരങ്ങളായ ഇവർ ഇരുവരും വീണ്ടും നേർക്കുന്നെർ പോരാട്ടത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന ഈ ടെസ്റ്റ് പരമ്പരയിൽ ആർക്കാണ് ആധിപത്യം നേടുവാനായി കഴിയുക എന്നത് പ്രവചനങ്ങൾക്കും അതീതമാണ്.

എന്നാൽ ഇന്ന്‌ പരമ്പരക്ക്‌ മുൻപായി മാധ്യമ പ്രവർത്തകരെ കണ്ട നായകൻ കോഹ്ലിക്ക് ഈ ചോദ്യത്തിന് നൽകിയ വളരെ രസകരമായ ഉത്തരമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയായി മാറുന്നത്.എങ്ങനെയാണ് പരമ്പരയിൽ അൻഡേഴ്സൺ പന്തുകളെ കോഹ്ലി നേരിടുകയെന്നുള്ള ചോദ്യത്തിന് ഞാൻ ബാറ്റ് ചെയ്യുവാൻ ശ്രമിക്കും എന്നാണ് താരം നൽകിയ മറുപടി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം ആരാധകരുള്ള ഈ ഒരു പോർവിളിക്ക് ക്രിക്കറ്റ്‌ ലോകവും അക്ഷമയോടെ കാത്തിരിക്കുകയാണ്.

അതേസമയം കോഹ്ലി :അൻഡേഴ്സൺ ചരിത്രം പരിശോധിച്ചാൽ ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്ലിക്ക് മുകളിൽ വ്യക്തമായ അധിപത്യം നേടുവാൻ പേസ് ബൗളർ അൻഡേഴ്സണ് കഴിഞ്ഞിട്ടുണ്ട് എന്നതും വ്യക്തം. പക്ഷേ അവസാന മൂന്ന് ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളിൽ ജിമ്മി അൻഡേഴ്സൺ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയിട്ടില്ല.2012ലെ ടെസ്റ്റ് പരമ്പര മുതലാണ് വിരാട് കോഹ്ലിയും ഒപ്പം അൻഡേഴ്സനും എല്ലാ പോരാട്ടത്തിലും നിർണായക ഘടകമായി മാറുന്നത്.2012ലെ ടെസ്റ്റ് പരമ്പരയിലാണ് കോഹ്ലി ആദ്യമായി ടെസ്റ്റ് മത്സരത്തിൽ അൻഡേഴ്സൺ മുൻപിൽ തന്റെ വിക്കറ്റ് നഷ്ടമാക്കിയത്.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

ശേഷം അവർ ഇരുവരും 2012,2014,2016, 2018,2021 തുടങ്ങിയ വർഷങ്ങളിൽ നടന്ന ടെസ്റ്റ് പരമ്പരകളിൽ ഇരു ടീമിലുമായി കളിച്ചിട്ടുണ്ട്. കരിയറിൽ ഇതുവരെ 565 പന്തുകൾ അൻഡേഴ്സണിൽ നിന്നായി നേരിട്ട കോഹ്ലി 236 റൺസ് അടിച്ചിട്ടുണ്ട്. അതേസമയം കോഹ്ലിയുടെ വിക്കറ്റ് 5 തവണ വീഴ്ത്തുവാനും ഇംഗ്ലണ്ട് സീനിയർ ബൗളർക്ക്‌ കഴിഞ്ഞിട്ടുണ്ട്.ഇക്കഴിഞ്ഞ ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ കോഹ്ലി സെഞ്ച്വറി ഒന്നും നേടിയില്ല എന്നതാണ് ഏറെ ശ്രദ്ധേയം. അതിനാൽ തന്നെ താരം ഇംഗ്ലണ്ട് മണ്ണിൽ മറ്റൊരു സെഞ്ച്വറിയാണ് ലക്ഷ്യമിടുന്നത്

Scroll to Top