ഇതിലും ഗതികേട്ടവൻ വേറെ ആരുണ്ട്. പന്ത് കറങ്ങിതിരിഞ്ഞ് സ്റ്റമ്പിൽ കയറി, ഞെട്ടിത്തരിച്ച് ബ്രുക്ക്

ezgif 3 383f49bf36

ക്രിക്കറ്റിൽ പല ബാറ്റർമാരും നിർഭാഗ്യകരമായ രീതിയിൽ പുറത്താവാറുണ്ട്. അതിന്റെ ഏറ്റവും മാരക വേർഷൻ ആഷസ് ടെസ്റ്റിന്റെ ആദ്യദിനം കാണുകയുണ്ടായി. മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രുക്കിന്റെ വിക്കറ്റ് തെറിച്ച പന്താണ് ഏറ്റവും വിചിത്രമായി മാറിയത്. മത്സരത്തിൽ ഇംഗ്ലണ്ടിനായി മികച്ച ബാറ്റിംഗ് പ്രകടനം ബ്രുക്ക് കാഴ്ചവയ്ക്കുകയായിരുന്നു. ഈ സമയത്താണ് നിർഭാഗ്യകരമായ രീതിയിൽ പുറത്താകെണ്ടിവന്നത്. മത്സരത്തിന്റെ 37ആം ഓവറിൽ ലയണിന്റെ പന്തിലായിരുന്നു ബ്രുക്കിന്റെ പുറത്താകൽ.

37ആം ഓവറിൽ ഒരു ഷോർട്ട് ലെങ്ത് പന്തായിരുന്നു ലയൺ എറിഞ്ഞത്. പന്ത് കണക്ട് ചെയ്യാൻ ബ്രുക്ക് ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ തുടയിൽ കൊണ്ട് വായുവിലേക്ക് ഉയരുകയായിരുന്നു. മൈതാനത്തുണ്ടായിരുന്ന പലർക്കും പന്തിന്റെ ദിശ കാണാൻ സാധിച്ചില്ല. പല ഓസ്ട്രേലിയൻ ഫീൽഡർമാരും ക്യാച്ച് എന്ന് നിലവിളിച്ചെങ്കിലും കീപ്പർക്കും പന്ത് കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചില്ല. ഇതിനിടെ വായുവിലേക്ക് ഉയർന്ന പന്ത് തിരിച്ചുവന്ന് ബ്രുക്കിന്റെ കാലിന്റെ പിന്നിൽ തട്ടിയ ശേഷം സ്റ്റമ്പിലേക്ക് പതിക്കുകയായിരുന്നു. ഈ വിക്കറ്റ് ഓസ്ട്രേലിയയെ സംബന്ധിച്ച് വലിയൊരു ലോട്ടറി ആയി മാറി.

മത്സരത്തിൽ 37 പന്തുകളിൽ 32 റൺസ് ആയിരുന്നു ബ്രുക്ക് നേടിയത്. 4 ബൗണ്ടറികളാണ് ബ്രുക്കിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. എന്തായാലും മത്സരത്തിന്റെ ആദ്യ ദിവസം എല്ലാ ആവേശത്തോടും കൂടിയാണ് അവസാനിച്ചിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 393 റൺസിന് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 152 പന്തുകളിൽ 118 റൺസ് നേടിയ ജോ റൂട്ട് ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ നെടുംതൂണായി മാറി. ഒപ്പം ക്രോളി(61) ബെയർസ്റ്റോ(78) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

See also  "കോഹ്ലി ദേഷ്യപെട്ടതിൽ തെറ്റില്ല. അക്കാര്യത്തിൽ ഞങ്ങൾ കരുതിയ ഫലമല്ല കിട്ടിയത്"- പിന്തുണയുമായി ഡുപ്ലസിസ്.

എന്നാൽ ഇംഗ്ലണ്ട് വീണ്ടും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 393 റൺസിന് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. പിച്ച് ബാറ്റിംഗിനെ അനുകൂലിക്കുന്നതിനാൽ തന്നെ 393 ഒരു വലിയ സ്കോറായി കാണാൻ സാധിക്കില്ല. എന്നിരുന്നാലും രണ്ടാം ദിവസത്തിന്റെ ആദ്യ സെഷനിൽ തന്നെ ഓസ്ട്രേലിയയുടെ മുൻനിരയെ പിടിച്ചുകെട്ടുക എന്നതാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അല്ലാത്തപക്ഷം ഇംഗ്ലണ്ടിന് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരും എന്നത് ഉറപ്പാണ്.

Scroll to Top