ലോകകപ്പിനായുള്ള റേസിൽ സഞ്ജു മുമ്പിൽ, കിഷനെയും രാഹുലിനെയും പിന്തള്ളി..

sanju vs kkr ipl 2024

2024 ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ സെലക്ഷൻ ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്. കേവലം ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിനെ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ പുറത്തുവരും.

ഇതിനായി ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത്ത് അഗാർക്കർ വരുന്ന ആഴ്ചയിൽ തന്നെ ഇന്ത്യൻ നായകൻ രോഹിത് ശർമയെ ഡൽഹിയിൽ വച്ച് കാണും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മാത്രമല്ല മെയ് 1ന് മുമ്പായി തന്നെ ഇന്ത്യ തങ്ങളുടെ സ്ക്വാഡ് പുറത്തുവിടും. പ്രധാനമായും ഇന്ത്യയുടെ കുട്ടി ക്രിക്കറ്റിൽ ഇതുവരെ കളിച്ചിട്ടുള്ള താരങ്ങൾക്കാണ് ലോകകപ്പ് സ്ക്വാഡിലും മുൻഗണന നൽകിയിരിക്കുന്നത്.

രോഹിത് ശർമ, വിരാട് കോഹ്ലി, ബുംറ, സൂര്യകുമാർ യാദവ്, ജഡേജ, കുൽദീപ് യാദവ്, ഋഷഭ് പന്ത്, അർഷദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നീ താരങ്ങൾ ഉറപ്പായും ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കുമെന്ന സൂചനയും ലഭിച്ചു കഴിഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനങ്ങൾ കണക്കിലെടുത്ത ശേഷമാവും ഹർദിക് പാണ്ട്യയെ ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് നിശ്ചയിക്കുക ഇതുവരെ മുംബൈ ഇന്ത്യൻസിനായി ബോളിങ്ങിലും ബാറ്റിങ്ങിലും വളരെ മോശം പ്രകടനമാണ് പാണ്ഡ്യ പുറത്തെടുത്തിട്ടുള്ളത്. അതിനാൽ തന്നെ പാണ്ട്യയുടെ ലോകകപ്പിലെ സാന്നിധ്യം ഉറപ്പിക്കാൻ ഇതുവരെ സെലക്ഷൻ കമ്മിറ്റിക്ക് സാധിച്ചിട്ടില്ല.

മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം സെലക്ടർമാർക്ക് മുൻപിൽ നിൽക്കുന്നത് വിക്കറ്റ് കീപ്പർ തസ്തികയിലേക്കാണ്. നിലവിൽ ഋഷഭ് പന്ത് ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറാവും എന്നതിനാൽ തന്നെ സഞ്ജു സാംസൺ, രാഹുൽ, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർമാരുടെ റേസിൽ മുൻപിലുള്ളത്. പന്തിന് ബായ്ക്കപ്പായി രണ്ടാം ചോയ്സ് വിക്കറ്റ് കീപ്പറായാവും ഇതിലൊരാൾ ഇന്ത്യയുടെ സ്ക്വാഡിലേക്ക് എത്തുക.

See also  "ഞാനായിരുന്നെങ്കിൽ അവനെയൊന്നും ടീമിൽ പോലും എടുക്കില്ല"- സേവാഗിന്റെ രൂക്ഷ വിമർശനം.

ഇതിന് സാധ്യത നിലവിൽ സഞ്ജു സാംസണ് തന്നെയാണ്. 2024 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല രാഹുലും കിഷനും ഇതുവരെ ഓപ്പണറായാണ് ഐപിഎല്ലിൽ ഇറങ്ങിയിരിക്കുന്നത്. മാത്രമല്ല ഇരുവർക്കും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.

ഇക്കാരണങ്ങൾ കൊണ്ട് തന്നെ സഞ്ജുവിനെ ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്താനാണ് വലിയ സാധ്യത. ഇതിനൊപ്പം ഓപ്പണർമാരുടെ റോളിനെ സംബന്ധിച്ച് വലിയ അവ്യക്തതകൾ നിലനിൽക്കുകയാണ്. നിലവിൽ ശുഭ്മാൻ ഗിൽ, ജയസ്‌വാൾ എന്നിവർ ഓപ്പണിങ് പൊസിഷനിലേക്കുള്ള മത്സരത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇവരിൽ ഒരാളെയാവും ഇന്ത്യ ലോകകപ്പ് സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കുക.

അഥവാ ഇവരെ രണ്ടുപേരെയും കളിപ്പിക്കേണ്ടി വന്നാൽ മികച്ച ബാറ്റർമാരായ ശിവം ദുബെ, റിങ്കു സിംഗ് എന്നിവരിൽ ഒരാൾ ടീമിന് പുറത്തിരിക്കേണ്ടി വരും. ഇങ്ങനെ ഒരുപാട് പ്രശ്നങ്ങളാണ് നിലവിൽ ഇന്ത്യയെ സംബന്ധിച്ച് നിലനിൽക്കുന്നത്.

Scroll to Top