കിടിലന്‍ ക്യാച്ച്. കിടിലന്‍ റിവ്യൂ. തകര്‍പ്പന്‍ പ്രകടനവുമായി സഞ്ചു സാംസണ്‍.

3cf57734 a149 4fa3 8484 af877ec59080

മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള പോരാട്ടത്തില്‍ മികച്ച തുടക്കവുമായി രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടമായി ബോളിംഗിനയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് ആദ്യ രണ്ട് ഓവറില്‍ തന്നെ ഓപ്പണര്‍മാരെ മടക്കി. രണ്ട് വിക്കറ്റിലും ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ പങ്കാളിയായി.

ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ കൂറ്റന്‍ ഷോട്ടിന് രോഹിത് ശര്‍മ്മ ശ്രമിച്ചപ്പോള്‍ പന്ത് ഉയര്‍നു പൊങ്ങി. വളരെനേരം ഉയര്‍ന്ന പന്ത് മനോഹരമായി സഞ്ചു സാംസണ്‍ കൈപിടിയില്‍ ഒതുക്കി. 6 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്‌.

സന്ദീപ് ശര്‍മ്മയുടെ രണ്ടാം ഓവറില്‍ ഇഷാന്‍ കിഷന്‍റെ വിക്കറ്റാണ് വീണത്. സന്ദീപിന്‍റെ പന്തില്‍ സഞ്ചു സാംസണ്‍ ക്യാച്ച് ചെയ്തെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല. റിപ്ലേയില്‍ ബോള്‍ ബാറ്റില്‍ തട്ടി എന്ന് വ്യക്തമായതോടെ റണ്ണൊന്നുമെടുക്കാതെ ഇഷാന് മടങ്ങേണ്ടി വന്നു.

See also  തെവാട്ടിയയുടെ ചിറകിലേറി ഗുജറാത്ത്‌. പഞ്ചാബിനെ തറപറ്റിച്ചത് 3 വിക്കറ്റുകൾക്ക്.
Scroll to Top