ഫിറ്റ്നെസ് തിരിച്ചെടുക്കന്നതിന്‍റെ ഭാഗമായി ഹാര്‍ദ്ദിക്ക് പാണ്ട്യ ഡൊമസ്റ്റിക്ക് ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍മാറി. ബൗള്‍ ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ദേശിയ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നടത്തുന്നത്.
ബോളിങ് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി മുംബൈയില്‍ പ്രത്യേക പരിശീലനത്തിലാണ് താരം. 2019 ല്‍ പുറം ഭാഗത്തെ ശസ്ത്രക്രിയ നടത്തിയതിനു ശേഷം പാണ്ട്യക്ക് പൂര്‍ണ്ണ ഫിറ്റ്നെസില്‍ എത്തിചേരാന്‍ സാധിച്ചട്ടില്ലാ.
വിജയ് ഹസാരെ ട്രോഫിക്ക് ഹാര്‍ദിക്കിന്റെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ച് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ (ബിസിഎ) താരത്തിന് ഒരു ഇ-മെയില്‍ അയച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബറോഡയ്ക്ക് വേണ്ടി ഹാര്‍ദിക് കളിച്ചത് വളരെ അപൂര്‍വമായിട്ടാണ്. താന്‍ മുംബൈയില്‍ പ്രത്യേക പരിശീലനത്തിലാണെന്നാണ് ഒറ്റ വരി മറുപടിയാണ് തന്നത്,” ബിസിഎയിലെ അധികൃതര്‍ പിടിഐയോട് പറഞ്ഞു.
ഹാര്‍ദിക്കിന്റെ പരിക്ക് എന്താണെന്ന് വ്യക്തമല്ല എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം താരത്തിന് ശാരീരിക ക്ഷമത പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അതിനുള്ള പ്രത്യേക പരിശീലനത്തിലാണെന്നാണ് വിവരം മാത്രമാണ് ബോര്‍ഡിനു ലഭിച്ചട്ടുള്ളു.
ഇന്ത്യന്‍ ടീമില്‍ അല്ലാത്ത എല്ലാ താരങ്ങളോടും ആഭ്യന്തര ടൂര്‍ണമെന്‍റില്‍ കളിക്കണം എന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താരങ്ങള്‍ അക്കാദമിയില്‍ നേരിട്ടെത്തി ശാരീരിക ക്ഷമത തെളിയിക്കണമെന്ന നിയമവും രാഹുല്‍ ദ്രാവിഡ് കൊണ്ടു വന്നിട്ടുണ്ട്. ഫിസിയോടേയും കോച്ചിന്‍റെയും ട്രയിനറിന്‍റെയും മുന്‍പാകെ ഫിറ്റ്നെസ് തെളിയിച്ചാല്‍ മാത്രമാണ് മത്സരം കളിക്കാന്‍ അനുവദിക്കൂ. നേരത്തെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് തെളിയിച്ചതിനു ശേഷം മാത്രമേ ഐപിഎല്‍ കളിക്കാന്‍ അനുവാദം കൊടുത്തത്.