ഇന്ത്യൻ ക്രിക്കറ്റ് ടീം വളരെ ഏറെ നീണ്ട കാലയളവിൽ മൂന്ന് ഫോർമാറ്റിലും ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ആശ്രയിച്ച ഒരു താരമാണ് സ്റ്റാർ ആൾറൗണ്ടർ ഹാർദിക് പാണ്ട്യ. ഏതൊരു മത്സരവും ടീമിന് അതിവേഗം അനുകൂലമാക്കി മാറ്റാനുള്ള ഹാർദിക് പാണ്ട്യയുടെ കഴിവ് ക്രിക്കറ്റ് ലോകം പല തവണ കണ്ടതാണ്.
എന്നാൽ നിലവിൽ മോശം ഫോമും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം ടീമിന് പുറത്തായ ഹാർദിക് പാണ്ട്യ തന്റെ കരിയറിലെ ഏറ്റവും വലിയ ഒരു തിരിച്ചടി നേരിടുകയാണ്. ടി :20 ലോകകപ്പിൽ സൂപ്പർ 12 റൗണ്ടിൽ തന്നെ ഇന്ത്യൻ ടീം പുറത്തായതിന് പിന്നാലെ ഹാർദിക് പാണ്ട്യക്ക് ടീമിലെ സ്ഥാനവും നഷ്ടമായി. താരം നിലവിൽ പൂർണ്ണമായ ഫിറ്റ്നസ് നേടുന്നതിന്റെ ഭാഗമായി ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലാണ്
തന്റെ പഴയ ഫിറ്റ്നസ് മികവിലേക്ക് ഇത് വരെ എത്തിയിട്ടില്ലാത്ത താരത്തെ ഇനി വൈകാതെ ഇന്ത്യൻ സ്‌ക്വാഡിലേക്ക് പോലും തിരഞ്ഞെടുക്കുമോ എന്നുള്ള കാര്യം പോലും ഏറെക്കുറെ സംശയമായ സാഹചര്യത്തിൽ വാർത്തകളിൽ ഇടം നേടുന്നത് താരം പങ്കുവെച്ച ഏതാനും ചില വാക്കുകളാണ്.
തന്നെ ഉടനടി ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണ്ടേ എന്നാണ് താരം ഇപ്പോൾ ആവശ്യപെടുന്നതെന്ന് ചില ദേശീയ മാധ്യമങ്ങൾ അടക്കമിപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.പൂർണ്ണമായി താൻ ഫിറ്റ്നസ് നേടുന്നത് വരെ സെലക്ഷനായി പരിഗണിക്കേണ്ട എന്നാണ് താരത്തിന്റെ വാക്കുകൾ.
എന്നാൽ കിവീസിന് എതിരായ ടി :20 പരമ്പരയിൽ നിന്നും താരത്തെ ഒഴിവാക്കി പകരം ഐപിഎല്ലിൽ അടക്കം തിളങ്ങിയ വെങ്കടേഷ് അയ്യർക്ക് കൂടി അവസരം നൽകിയ തീരുമാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ വരുന്ന ടി :20 ലോകകപ്പിൽ ഹാർദിക്ക് റോളിലേക്ക് കൂടി വെങ്കടേശ് അയ്യർ എത്തുമോയെന്നതാണ് പ്രധാന ചോദ്യം. അടുത്ത മാസത്തിൽ ആരംഭം കുറിക്കുന്ന ഇന്ത്യൻ ടീമിന്റെ ടെസ്റ്റ്, ടി :20 പരമ്പരകളിൽ ഹാർദിക് പാണ്ട്യക്ക് കളിക്കാൻ അവസരം ലഭിച്ചേക്കില്ല എന്നും റിപ്പോർട്ടുകളുണ്ട്.