12 കോടി രൂപ മതിയാവില്ല : റാഷിദ്‌ ഖാൻ കരാര്‍ നിരസിക്കുന്നു.

ക്രിക്കറ്റ്‌ ആരാധകർ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന പതിനഞ്ചാം ഐപിഎൽ സീസണിലേക്കാണ്. നിലവിലെ എട്ട് ടീമുകൾ പുറമേ പുതിയതായി എത്തുന്ന രണ്ട് ടീമുകൾ കൂടി എത്തുമ്പോൾ ഐപിൽ അത്യന്തം വാശി നിറക്കും. എന്നാൽ വരുന്ന സീസണിൽ ഏതൊക്കെ ടീമുകളിലേക്ക് ഏതൊക്കെ താരങ്ങൾ എത്തുമെന്നത് സസ്പെൻസുകൾ കൂടി നിറക്കുകയാണ്.

ടീമുകൾ എല്ലാ തന്നെ സ്‌ക്വാഡിലേക്ക് സൂപ്പര്‍ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുമ്പോൾ ഇത്തവണ ഐപിഎല്ലിൽ മോശം പ്രകടനത്താൽ എല്ലാവരിലും നിരാശ സമ്മാനിച്ച ഒരു ടീമാണ് സൺ‌റൈസേഴ്സ് ഹൈദരാബാദ് ടീം. വരുന്ന സീസണിലേക്ക് നായകൻ കെയ്ൻ വില്യംസണെയും സ്പിൻ ബൗളർ റാഷിദ്‌ ഖാനെയും സ്‌ക്വാഡിൽ നിലനിർത്തുവാൻ ഹൈദരാബാദ് ടീം ആഗ്രഹിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

എന്നാൽ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം റാഷിദ്‌ ഖാനെ ടീമിലേക്ക് നിലനിർത്തുന്നതിൽ പക്ഷേ ഹൈദരാബാദ് ടീമിലും ചില തർക്കം നിലനിൽക്കുന്നുവെന്നാണ് സൂചന. താരം സ്‌ക്വാഡിലേക്ക് എത്തുമെന്നുള്ള ടീം ആരാധകർ പ്രതീക്ഷകൾ കൂടി ഇതോടെ അവസാനിക്കുകയാണ്.16 കോടി രൂപ കരാറിൽ നായകൻ വില്യംസണെ നിലനിർത്താൻ ഹൈദരാബാദ് ടീം ആഗ്രഹിക്കുമ്പോൾ റാഷിദ്‌ ഖാനെ 12 കോടിക്ക്‌ സ്‌ക്വാഡിലേക്ക് നിലനിര്‍ത്താം എന്നാണ് ഹൈദരാബാദിന്‍റെ ആലോചന. അതേസമയം ഇക്കാര്യത്തിൽ റാഷിദ്‌ ഖാൻ ഇതുവരെ സമ്മതം മൂളിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

328432

താരത്തെ ഹൈദരാബാദ് ടീമിൽ വരുന്ന സീസണിലേക്കും നിലനിർത്താനും ഹെഡ് കോച്ച് അടക്കം ആഗ്രഹമുണ്ടെങ്കിലും താരം ഇതുവരെ താല്പര്യം അറിയിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. റാഷിദ്‌ ഖാനായി 12 കോടി രൂപയാണ് ഹൈദരാബാദ് ടീം ഇപ്പോൾ ഓഫർ ചെയ്യുന്നത്. എന്നാൽ ഈ ഒരു തുക സമ്മതിക്കാൻ റാഷിദ്‌ ഖാൻ തയ്യാറായിട്ടില്ല. കൂടാതെ ചർച്ചകളിൽ ടീമും താരവും ഒത്തുതീർപ്പിലേക്കായി എത്തിയല്ലെങ്കിൽ അത്‌ താരത്തെ മെഗാ ലേലത്തിലേക്ക് എത്തിക്കും. ടി :20യിലെ മികച്ച ബൗളറായ താരത്തിന് വേണ്ടി ടീമുകള്‍ പണം വാരിയെറിയും.