വീണ്ടും തെറ്റ് കാണിച്ചത് അശ്വിനോ :അഭിപ്രായവുമായി ഇർഫാൻ പത്താൻ

Ashwin vs New Zealand scaled

അത്യന്തം ഏറെ ആവേശകരമായിട്ടാണ് ഇന്ത്യ :ന്യൂസിലാൻഡ് ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം പുരോഗമിക്കുന്നത്. ചെറിയ ഒന്നാം ഇന്നിങ്സ് ലീഡ് മാത്രമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.

ഇന്നലെ എല്ലാ ക്രിക്കറ്റ്‌ പ്രേമികളിലും ഞെട്ടൽ സൃഷ്ടിച്ച അനേകം സംഭവങ്ങൾ ഇന്ത്യൻ ബൗളിംഗ് നടക്കവേ സംഭവിച്ചു. വിവാദ ബൗളിംഗിന്‍റെ പേരിൽ അശ്വിനും അമ്പപയർ നിതിൻ മേനോനും തമ്മിൽ സംഭാഷണങ്ങൾ നടന്നത് ക്രിക്കറ്റ്‌ ലോകം ഏറ്റെടുത്തിരുന്നു. അമ്പയറുടെ കാഴ്ച്ച മറക്കുന്ന രീതിയിൽ അശ്വിൻ ബൗളിംഗ് ചെയ്യുന്നത് നിതിൻ മേനോൻ വിലക്കി എങ്കിലും ഇക്കാര്യത്തിൽ അമ്പയറുടെ തീരുമാനം അശ്വിനെ ചൊടിപ്പിച്ചിരിന്നു. അശ്വിന്റെ നിലപാടിനെ അനുകൂലിച്ച അനേകം അഭിപ്രായങ്ങൾ വന്നെങ്കിൽ പോലും താരത്തെ വിമർശിച്ച് ഇപ്പോൾ രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ.

അശ്വിന്റെ വാദങ്ങൾക്ക് അടിസ്ഥാനമുണ്ട് എങ്കിലും ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണ് ഇർഫാൻ പത്താൻ പറയുന്നത്.നിയമത്തിന്റെ എല്ലാവിധ കാര്യവും നോക്കിയാണ് അശ്വിന്റെ ഈ ഒരു ബൗളിംഗ് എങ്കിലും ഇത് എതിർ ടീമിലെ താരങ്ങളെ വിഷമിപ്പിക്കുന്നത് ആയാൽ അതൊരിക്കലും ഗുണമായി മാറില്ലെന്നാണ് ഇർഫാൻ പത്താന്റെ വാദം. അനാവശ്യ വിവാദങ്ങൾ അശ്വിന്റെയും ബൗളിംഗ് താളം നശിപ്പിക്കാനായി മാത്രം സഹായിക്കൂവെന്നും മുൻ താരം കുറിച്ചു.

See also  സഞ്ജുവും റിങ്കു സിങ്ങും ലോകകപ്പിൽ കളിക്കേണ്ട. വിചിത്രമായ ടീമിനെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ കൈഫ്‌.

“ഒരുവേള അശ്വിന്റെ കൈവശം എല്ലാം കാര്യത്തിലും നിയമപുസ്തകവും ഒപ്പം ന്യായവും കാണും.പക്ഷേ അമ്പയർക്ക്‌ പ്രശ്നം സൃഷ്ടിക്കുന്ന ഈ ഒരു പ്രവർത്തി ശരിയല്ല.എല്ലാ കാലവും അശ്വിൻ തന്റെ വാദത്തിൽ ഉറച്ച് നിലക്കും. ഞാൻ ഈ ടെസ്റ്റിൽ അടക്കം നിയമം പാലിക്കുന്നുണ്ട് പിന്നെ അമ്പയർ വേണേൽ അൽപ്പം കൂടി ബുദ്ധിമുട്ടട്ടെ എന്നാകും അശ്വിൻ ഇനിയും പറയുക “ഇർഫാൻ പത്താൻ തുറന്നടിച്ചു

“രവിചന്ദ്രൻ അശ്വിൻ കളിക്കുമ്പോഴും പരിശീലിക്കുമ്പോഴും വളരെ അധികം ശ്രമകരമായ കാര്യങ്ങൾ പരിശീലകർ ചെയ്യേണ്ടി വന്നേക്കാം. ഡൽഹി ടീമിൽ റിക്കി പോണ്ടിങ് അക്കാര്യം നോക്കി. ഇപ്പോൾ രാഹുൽ ദ്രാവിഡ് ഊഴമാണ്. കൂടാതെ നിയമത്തിന്റെ ചട്ടകൂടിലാണ് എങ്കിൽ പോലും അശ്വിന് ഒരിക്കലും അമ്പയറെ തെറ്റിക്കുന്നത് പോലെ ഒരു പ്രവർത്തി ചെയ്യാൻ പാടില്ല “ഇർഫാൻ പത്താൻ നിരീക്ഷിച്ചു

Scroll to Top