ഹാർദിക് ഗുജറാത്തിൽ തന്നെ, സ്റ്റോക്സിനെ കയ്യൊഴിഞ്ഞ് ചെന്നൈ. വമ്പൻ മാറ്റങ്ങളുമായി ടീമുകൾ.

കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന വലിയ റൂമറുകൾക്ക് അറുതി വരുത്തി ഇന്ത്യൻ പ്രീമിയർ ലീഗിലെ റിറ്റെൻഷൻ ലിസ്റ്റ് പുറത്തുവന്നു. ഗുജറാത്ത് നായകനായ ഹർദിക് പാണ്ട്യ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് തിരികെ എത്തുന്നു എന്ന വാർത്തകളായിരുന്നു മുൻപ് പുറത്തുവന്നിരുന്നത്. എന്നാൽ ഹർദിക് പാണ്ഡ്യയെ തിരികെ തങ്ങളുടെ ടീമിലെത്തിക്കുന്നതിൽ മുംബൈ പരാജയപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ ഔദ്യോഗികമായി എത്തിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസ് ഹർദിക് പാണ്ഡ്യയെ നിലനിർത്തുകയാണ് ചെയ്തത്. ഇതോടെ ഹർദിക് പാണ്ഡ്യ മുംബൈക്കായി കളിക്കും എന്ന് അഭ്യൂഹങ്ങൾ ഇല്ലാതായിരിക്കുന്നു.

ഹർദിക് പാണ്ഡ്യക്ക് പുറമേ ഡേവിഡ് മില്ലർ, ശുഭമാൻ ഗിൽ, കെയ്ൻ വില്യംസൺ, മാത്യു വെയ്ഡ്, റാഷിദ് ഖാൻ തുടങ്ങിയ താരങ്ങളെയും ഗുജറാത്ത് നിലനിർത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ ഭരത്, പേസർ യാഷ് ദയാൽ, സ്മിത്ത്, അൾസാരി ജോസഫ്, ഷനക തുടങ്ങിയ താരങ്ങളെയാണ് ഗുജറാത്ത് റിലീസ് ചെയ്തിരിക്കുന്നത്. 2024 ഐപിഎല്ലിന് മുൻപ് ഏറ്റവും വലിയ റിലീസുകൾ നടത്തിയിരിക്കുന്നത് ചെന്നൈ സൂപ്പർ കിങ്സാണ്. തങ്ങളുടെ സ്റ്റാർ റൗണ്ടർ ബെൻ സ്റ്റോക്സ്, അമ്പട്ടി റായുഡു, പ്രട്ടോറിയസ്, ജാമിസൺ തുടങ്ങിയ വമ്പൻ താരങ്ങളെ ചെന്നൈ റിലീസ് ചെയ്തിട്ടുണ്ട്. ഇതോടുകൂടി ചെന്നൈക്ക് ഒരു വമ്പൻ തുക തന്നെ ലേലത്തിൽ ഉപയോഗിക്കാൻ കയ്യിലുണ്ട്.

ഷാക്കിബ്, ലിറ്റൻ ദാസ്, ഡേവിഡ് വിസ, ഷർദുൽ താക്കൂർ, ലോക്കി ഫെർഗ്യൂസൻ, ടീം സൗദി തുടങ്ങിയ താരങ്ങളെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തിരിക്കുന്നത്. തങ്ങളുടെ പ്രധാന താരങ്ങളായ ശ്രേയസ് അയ്യർ, റിങ്കു സിംഗ്, സുനിൽ നരയൻ, ആൻഡ്ര റസൽ തുടങ്ങിയവരെ കൊൽക്കത്ത നിലനിർത്തി. ജോ റൂട്ട്, ജയ്സൺ ഹോൾഡർ, മലയാളി താരം ആസിഫ് തുടങ്ങിയവരെയാണ് രാജസ്ഥാൻ റോയൽസ് ഇത്തവണ റിലീസ് ചെയ്തിരിക്കുന്നത്. സഞ്ജു സാംസൻ, ജോസ് ബട്ലർ, ഹെറ്റ്മെയർ തുടങ്ങിയവരെ രാജസ്ഥാൻ നിലനിർത്തിയിട്ടുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ ഏറ്റവും വലിയ പിക്കായ ഹാരി ബ്രുക്ക്, അദിൽ റഷീദ് തുടങ്ങിയവരെയാണ് റിലീസ് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും വലിയ റിലീസ്സുകൾ സൺറൈസേഴ്സ് നടത്തിയിട്ടില്ല.

ഏറ്റവും വലിയ റിലീസ്സുകൾ നടത്തിയ മറ്റൊരു ടീം ഡൽഹിയാണ്. റൂസോ, മനീഷ് പാണ്ഡെ, മുസ്തഫിസർ റഹ്മാൻ, സർഫറാസ് ഖാൻ, പ്രിയം ഗർഗ്, ഫിൽ സോൾട്ട് തുടങ്ങിയ താരങ്ങളെ ഡൽഹി റിലീസ് ചെയ്തിരിക്കുന്നു. എന്നാൽ റിഷഭ് പന്തിനെ ഡൽഹി കൈവിട്ടില്ല. ജോഫ്ര ആർച്ചർ, ട്രിസ്റ്റൻ സ്റ്റബ്സ്, റിച്ചാർഡ്സൺ, ക്രിസ് ജോർദാൻ തുടങ്ങിയ താരങ്ങളെയാണ് മുംബൈ ഇന്ത്യൻസ് ഇത്തവണ റിലീസ് ചെയ്തിരിക്കുന്നത്. തങ്ങളുടെ പ്രധാന താരങ്ങളെ എല്ലാവരെയും നിലനിർത്തിയാണ് മുംബൈയും 2024 ലേലത്തിന് ഇറങ്ങുന്നത്. ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ്, ഫിൻ അലൻ, മൈക്കിൾ ബ്രേസ്വെൽ, ഡേവിഡ് വില്ലി തുടങ്ങി വമ്പൻ താരങ്ങളെയൊക്കെയും റിലീസ് ചെയ്താണ് ബാംഗ്ലൂരും 2024 ലേലത്തെ നേരിടുന്നത്. എന്തായാലും എല്ലാ ടീമുകളും ഇത്രയുമധികം താരങ്ങളെ റിലീസ് ചെയ്തതിനാൽ തന്നെ ലേലം കൊഴുക്കും എന്നത് ഉറപ്പാണ്.

Previous articleഇന്ത്യൻ ടീമിൽ ഒരു “ജൂനിയർ ഷാമി”യുണ്ട്. യുവ പേസറെ പ്രശംസിച്ച് രവിചന്ദ്രൻ അശ്വിൻ..
Next articleആരെയും പേടിയില്ലാ. പവര്‍പ്ലേയില്‍ ബൗണ്ടറികളുടെ പെരുന്നാളുമായി യശ്വസി ജയ്സ്വാള്‍.