ഇന്ത്യൻ ടീമിൽ ഒരു “ജൂനിയർ ഷാമി”യുണ്ട്. യുവ പേസറെ പ്രശംസിച്ച് രവിചന്ദ്രൻ അശ്വിൻ..

ഇന്ത്യയുടെ യുവ പേസർ മുകേഷ് കുമാർ തനിക്ക് ടീമിൽ ലഭിച്ച അവസരങ്ങളൊക്കെയും വളരെ മികച്ച രീതിയിൽ ഇതുവരെ ഉപയോഗിച്ചിട്ടുണ്ട. വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിലായിരുന്നു മുകേഷ് കുമാർ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ശേഷം മത്സരങ്ങളിലൊക്കെയും മികവ് പുലർത്താൻ താരത്തിന് സാധിച്ചു. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലും മുകേഷ് കുമാർ തരക്കേടില്ലാത്ത പ്രകടനമായിരുന്നു പുറത്തെടുത്തത്.

ഇതിന് ശേഷം മുകേഷ് കുമാറിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഭാവിയിൽ മുഹമ്മദ് ഷാമിയെ പോലെ ഒരു തകർപ്പൻ ബോളറായി മാറാൻ മുകേഷ് കുമാറിന് സാധിക്കുമെന്നാണ് അശ്വിൻ വിശ്വസിക്കുന്നത്.

മുകേഷ് കുമാറിന്റെ ബോളിംഗ് പൊസിഷനും കൃത്യതയും കണക്കിലെടുത്താണ് അശ്വിൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. “ജൂനിയർ ഷാമിയായി മുഹമ്മദ് സിറാജ് വരും എന്നായിരുന്നു ഞാൻ തുടക്കത്തിൽ വിചാരിച്ചിരുന്നത്. പക്ഷേ മുകേഷ് കുമാർ ഇപ്പോൾ ജൂനിയർ ഷാമിയായി മാറും എന്ന് എനിക്ക് തോന്നുന്നു. ഷാമിയെ ഞങ്ങൾ ‘ലാല’ എന്നാണ് വിളിക്കുന്നത്. നടൻ മോഹൻലാലിനോടുള്ള ഷാമിയുടെ സാദൃശ്യത്തിലാണ് ഇത്. ഞാൻ ഷാമിയെ ‘ഷാമി ലാലേട്ടൻ’ എന്ന് വിളിക്കുന്നു.”- അശ്വിൻ പറയുന്നു.

“ഷാമിയെ പോലെ തന്നെയുള്ള ഒരു താരമാണ് മുകേഷ് കുമാർ. ഷാമിയെപ്പോലെ ഉയരവും മികച്ച കൈക്കുഴ പൊസിഷനുമൊക്കെ മുകേഷ് കുമാറിനുമുണ്ട്. ബോൾ വളരെ മികച്ച രീതിയിൽ ബാക്ക് സ്പിൻ ചെയ്യാനും മുകേഷ് കുമാറിന് സാധിക്കുന്നു. നല്ല സ്ട്രൈറ്റ് ലൈനിൽ പന്തറിയാനും മുകേഷിന് സാധിക്കുന്നുണ്ട്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ വളരെ മികച്ച രീതിയിൽ മുകേഷ് കുമാർ പന്തേറിഞ്ഞിരുന്നു. മാത്രമല്ല ബാർബഡോസിനെതിരായ പരിശീലന മത്സരത്തിലും അവിസ്മരണീയ പ്രകടനമാണ് മുകേഷ് കാഴ്ചവെച്ചത്.”- അശ്വിൻ കൂട്ടിച്ചേർക്കുന്നു. കൊൽക്കത്തയിലെ ക്യാമ്പിൽ കേവലം കുറച്ചു പന്തുകൾ കൊണ്ടാണ് പാക്കിസ്ഥാൻ ഇതിഹാസം വഖാർ യൂനിസിനെ മുകേഷ് കുമാർ ഇമ്പ്രസ് ചെയിച്ചതെന്നും അശ്വിൻ പറയുകയുണ്ടായി.

Read Also -  കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.

“ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ അധികാരം ഗാംഗുലിയുടെ കയ്യിലുള്ള സമയത്ത് കഴിവുള്ള താരങ്ങളെ കണ്ടെത്താനായി ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. വഖാർ യുനിസ്, വിവിഎസ് ലക്ഷ്മൺ, മുത്തയ്യ മുരളീധരൻ തുടങ്ങിയവരായിരുന്നു ആ ക്യാമ്പിന്റെ സാന്നിധ്യങ്ങൾ. അന്ന് വഖാറിന്റെ മുമ്പിലായിരുന്നു മുകേഷ് കുമാറിന് പന്ത് എറിയേണ്ടത്. എന്നാൽ ആ സമയത്ത് അയാൾ അവിടെ ഉണ്ടായിരുന്നില്ല. പലതവണ മുകേഷ് കുമാറിന്റെ പേര് വിളിച്ചെങ്കിലും അയാൾക്ക് കൃത്യസമയത്ത് എത്തി പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല.”

“30 മിനിറ്റോളം വഖാർ കാത്തു നിന്നു. ശേഷം മുകേഷ് കുമാറിന്റെ പേര് അവർ വിളിച്ചില്ല. പിന്നീട് വഖാർ ക്യാമ്പിൽ നിന്ന് തിരിച്ചു പുറപ്പെടാൻ തയ്യാറായി. ഈ സമയത്ത് മുകേഷ് കുമാറിനോട് കുറച്ചു പന്തുകൾ എറിയാൻ ആവശ്യപ്പെട്ടു. ആ രണ്ടു പന്തുകളാണ് മുകേഷ് കുമാറിന്റെ ജീവിതം മാറ്റിമറിച്ചത്. ഇപ്പോൾ ഇന്ത്യക്കായി മുകേഷ് കുമാർ ബോളറിയാനും കാരണം ആ 2 പന്തുകളാണ്.”- അശ്വിൻ പറഞ്ഞു വെക്കുന്നു.

Scroll to Top