ആരെയും പേടിയില്ലാ. പവര്‍പ്ലേയില്‍ ബൗണ്ടറികളുടെ പെരുന്നാളുമായി യശ്വസി ജയ്സ്വാള്‍.

jaiswal

ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യക്ക് മികച്ച തുടക്കമാണ് ജെയ്സ്വാളും റുതുരാജ് ഗെയ്ക്വാഡും ചേര്‍ന്ന് നല്‍കിയത്. പവര്‍പ്ലേയില്‍ 77 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ വന്നത്.

യശ്വസി ജയ്സ്വാളായിരുന്നു കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത്. നാലാം ഓവര്‍ എറിയാന്‍ എത്തിയ സീന്‍ ആബട്ടിനെ 24 റണ്‍സിനാണ് ജെയ്സ്വാള്‍ പറഞ്ഞു വിട്ടിത്. ആദ്യ 3 പന്തിലും ഫോറടിച്ച ജയ്സ്വാള്‍, നാലാം പന്തില്‍ ഡീപ് മിഡ് വിക്കറ്റില്‍ സിക്സടിച്ചു. എറൗണ്ട് ദ വിക്കറ്റില്‍ പന്തെറിയാന്‍ വന്ന ആബട്ടിനെ അടുത്ത പന്തിലും ജയ്സ്വാള്‍ സിക്സടിച്ചു.

വീണും ഡീപ് മിഡ് വിക്കറ്റിലൂടെയാണ് പന്ത് പറന്നത്. സിക്സോടെ ഇന്ത്യ ഫിഫ്റ്റി തികച്ചു. അവസാന പന്തില്‍ ഡോട്ടായത് ആബട്ടിന് ആശ്വാസമായി. വീണ്ടും ബൗണ്ടറി സ്കോറിങ്ങ് തുടങ്ങിയ ജയ്സ്വാള്‍ 24 പന്തില്‍ തന്‍റെ ഫിഫ്‌റ്റി കണ്ടെത്തി. അടുത്ത പന്തില്‍ താരം പുറത്തായി. 25 പന്തില്‍ 9 ഫോറും 2 സിക്സും സഹിതം 53 റണ്‍സാണ് ജയ്സ്വാള്‍ സ്കോര്‍ ചെയ്തത്.

Read Also -  കിഷനെയൊന്നും ആവശ്യമില്ല, സഞ്ജുവിനെ പോലെയുള്ള താരങ്ങൾ നമുക്കുണ്ട്. അവസാനം ജയ് ഷായും സമ്മതിച്ചു.
Scroll to Top