പത്തോവര്‍ തുഴഞ്ഞു. ഹര്‍ദ്ദിക്കിന്‍റെ ധീരമായ ഇന്നിംഗ്സിന് നീര്‍ഭാഗ്യകരമായ അന്ത്യം.

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തിലെ സെമിഫൈനലില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ഹര്‍ദ്ദിക്ക് പാണ്ട്യയുടേയും വിരാട് കോഹ്ലിയുടേയും ഇന്നിംഗ്സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.

ആദ്യ പത്തോവറില്‍ ഇംഗ്ലണ്ട് ബോളര്‍മാര്‍ ഇന്ത്യയെ പിടിച്ചു നിര്‍ത്തിയപ്പോള്‍ അവസാന പത്തോവറില്‍ 106 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓപ്പണര്‍മാരും സൂര്യകുമാര്‍ യാദവും നിശ്ബദരായ മത്സരത്തില്‍ ഹര്‍ദ്ദിക്ക് പാണ്ട്യ – വിരാട് കോഹ്ലി കൂട്ടുകെട്ടാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

അര്‍ദ്ധസെഞ്ചുറി നേടിയ വിരാട് കോഹ്ലി പുറത്തായെങ്കിലും ക്രീസില്‍ തുടര്‍ന്ന ഹര്‍ദ്ദിക്ക് പാണ്ട്യ പടുകൂറ്റന്‍ സിക്സറുകളും പവര്‍ഫുള്‍ ബൗണ്ടറികളും നേടി. 33 പന്തില്‍ 4 ഫോറും 5 സിക്സും സഹിതം 63 റണ്‍സാണ് ഹര്‍ദ്ദിക്ക് നേടിയത്.

റിഷഭ് പന്ത് ഹര്‍ദ്ദിക്കിനായി തന്‍റെ വിക്കറ്റ് അവസാന ഓവറില്‍ ത്യാഗം ചെയ്തപ്പോള്‍ അടുത്ത രണ്ട് പന്തുകള്‍ ഹര്‍ദ്ദിക്ക് സിക്സും ഫോറും നേടി. എന്നാല്‍ അവസാന പന്തില്‍ ജോര്‍ദ്ദാന്‍റെ പന്തില്‍ ഹിറ്റ് വിക്കറ്റായി. മികച്ച ഒരു പ്രകടനത്തിനു നീര്‍ഭാഗ്യകരമായ അന്ത്യമായിരുന്നു സംഭവിച്ചത്.

Previous articleഫിഫ്റ്റിയുമായി കിംഗ് കോഹ്ലി. ഫിനിഷിങ്ങുമായി ഹര്‍ദ്ദിക്ക് പാണ്ട്യ.
Next articleവീണ്ടുമൊരു നോക്കൗട്ട് ദുരന്തം. ക്ലാസിക്ക് ഫൈനല്‍ ഉണ്ടാവില്ല. ഇന്ത്യ പുറത്ത്‌.