ഫിഫ്റ്റിയുമായി കിംഗ് കോഹ്ലി. ഫിനിഷിങ്ങുമായി ഹര്‍ദ്ദിക്ക് പാണ്ട്യ.

ഐസിസി ടി20 ലോകകപ്പിലെ സെമിഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് 169 റണ്‍സ് വിജയലക്ഷ്യം ഒരുക്കി

ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും ക്രിസ് വോക്സിന്‍റെ രണ്ടാം ഓവറില്‍ 5 റണ്‍സ് നേടി പുറത്തായി. മൂന്നാം നമ്പറില്‍ എത്തിയ വിരാട് കോഹ്ലിയെ സാം കറന്‍ ബുദ്ധിമുട്ടിച്ചെങ്കിലും എക്സ്ട്രാ കവറിലൂടെ സിക്സടിച്ച് വിരാട് തുടക്കമിട്ടു. പിന്നാലെ സാം കറനെ തുടര്‍ച്ചയായി ബൗണ്ടറിയടിച്ച് രോഹിത് ശര്‍മ്മയും ഒപ്പം ചേര്‍ന്നു.

349072

പകരക്കാരനായി എത്തിയ ക്രിസ് ജോര്‍ദ്ദാനെ ബൗണ്ടറിയോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വരവേറ്റെങ്കിലും ആ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. 28 പന്തില്‍ 27 റണ്‍സാണ് രോഹിത് ശര്‍മ്മ സ്കോര്‍ ചെയ്തത്.

സിക്സും ഫോറുമടിച്ച് സൂര്യകുമാര്‍ യാദവും (14) വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ 3 ന് 75 എന്ന നിലയിലായി. പിന്നാലെ വിരാട് കോഹ്ലിയും ഹര്‍ദ്ദിക്ക് പാണ്ട്യയും ചേര്‍ന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

20221110 143826

ടൂര്‍ണമെന്‍റിലെ നാലാമത്തെ ഫിഫ്റ്റി കണ്ടെത്തിയ വിരാട് കോഹ്ലി, 39 പന്തിലാണ് അര്‍ദ്ധസെഞ്ചുറി നേടിയത്. അതിനു പിന്നാലെ ജോര്‍ദ്ദാന്‍ മടങ്ങി. എന്നാല്‍ ഹര്‍ദ്ദിക്ക് പാണ്ട്യ അവസാന നിമിഷം അഴിഞ്ഞാട്ടം നടത്തിയതോടെ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് എത്തി.

ടൂര്‍ണമെന്‍റില്‍ അതുവരെ കണക്ട് ചെയ്യാന്‍ പാടുപെട്ടിരുന്ന ഹര്‍ദ്ദിക്ക് പാണ്ട്യ, ആവശ്യ സമയത്ത് ഉണര്‍ന്നു. മനോഹരമായി ഫിനിഷ് ചെയ്താണ് ഹര്‍ദ്ദിക്ക് പോയത്. റിഷഭ് പന്ത് (6) ഹര്‍ദ്ദിക്കിനായി വിക്കറ്റ് ത്യാഗം ചെയ്ത് റണ്ണൗട്ടായി. അടുത്ത പന്തുകളില്‍ ഫോറും സിക്സും അടിച്ച താരം അവസാന പന്തില്‍ താരം ഹിറ്റ് വിക്കറ്റായി

33 പന്തില്‍ 4 ഫോറും 5 സിക്സുമായി 63 റണ്‍സാണ് ഹര്‍ദ്ദിക്ക് നേടിയത്. അവസാന 10 ഓവറില്‍ 106 റണ്‍സാണ് ഇന്ത്യ നേടിയത്.