2 വിക്കറ്റുമായി ഹര്‍ദ്ദിക്ക് പാണ്ട്യയുടെ തിരിച്ചു വരവ്. മുംബൈ ഇന്ത്യൻസിന് ആശ്വാസം

ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ട്യ. 2023 ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ഹര്‍ദ്ദിക്ക് ക്രിക്കറ്റ് കളിക്കാന്‍ എത്തിയത്. DY പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റിലാണ് ഹര്‍ദ്ദിക്ക് പങ്കെടുക്കുന്നത്.

മത്സരത്തില്‍ റിലയന്‍സിനു വേണ്ടി കളിച്ച ഹര്‍ദ്ദിക്ക് പാണ്ട്യ ബിപിസിഎല്ലിനെതിരെ 2 വിക്കറ്റ് വീഴ്ത്തി. അത്ര മികച്ച രീതിയില്‍ അല്ലാ ഹര്‍ദ്ദിക്ക് പാണ്ട്യ ബോളിംഗ് തുടങ്ങിയത്. ആദ്യ 2 ഓവറില്‍ 21 റണ്‍സ് വഴങ്ങിയ താരം, പിന്നീട് ഗംഭീര തിരിച്ചു വരവാണ് നടത്തിയത്.

അടുത്ത ഓവറില്‍ 1 റണ്‍സ് മാത്രം വഴങ്ങി രാഹുല്‍ ത്രിപാഠിയുടേയും ഏകനാഥ് കേര്‍ക്കറുടേയും വിക്കറ്റുകള്‍ വീഴ്ത്തി. മത്സരത്തില്‍ 3-0-22-2 എന്ന ഫിഗറിലാണ് ഹര്‍ദ്ദിക്ക് പാണ്ട്യ ബൗളിംഗ് അവസാനിപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബിപിസിഎല്‍ 18.3 ഓവറില്‍ 126 റണ്‍സില്‍ എല്ലാവരും പുറത്തായി.

മറുപടി ബാറ്റിംഗില്‍ 5 ഓവര്‍ ബാക്കി നില്‍ക്കേ 8 വിക്കറ്റ് നഷ്ടത്തില്‍ റിലയന്‍സ് വിജയലക്ഷ്യം മറികടന്നു. 3 പന്തില്‍ 4 റണ്ണുമായി ഹര്‍ദ്ദിക്ക് പാണ്ട്യ പുറത്താകതെ നിന്നു.

എന്തായാലും ഹര്‍ദ്ദിക്ക് പാണ്ട്യയുടെ ഈ തിരിച്ചവരവ് മുംബൈ ഇന്ത്യന്‍സിന് വന്‍ ഊര്‍ജമാണ് നല്‍കുന്നത്. സീസണിലെ മുംബൈ ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയാണ് ഹര്‍ദ്ദിക്ക് പാണ്ട്യ.

Previous articleരോഹിത് ഒരുപാട് ക്രെഡിറ്റ്‌ അർഹിയ്ക്കുന്നു. “ക്യാപ്റ്റൻ വണ്ടർ” എന്ന് ഇയാൻ ചാപ്പൽ.
Next articleഅവന് പേടിയില്ലാ. അവന്‍ സൈനിക കുടുംബത്തില്‍ നിന്നാണ്. ജൂരലിന് പ്രശംസയുമായി സുരേഷ് റെയ്ന