ടീം ഇന്ത്യയുടെ കോംബിനേഷന്‍ തകര്‍ന്നു. ഹര്‍ദ്ദിക്കിന് പകരം എത്തേണ്ടത് 2 താരങ്ങള്‍. സാധ്യതകള്‍ ഇങ്ങനെ.

F8y2M0easAA5zbL scaled

2023 ഏകദിന ലോകകപ്പിലെ തുടര്‍ച്ചയായ നാലാം വിജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കുറിച്ചത്. മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം, വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ മറികടന്നു. മത്സര വിജയത്തിനിടയിലും ഇന്ത്യക്ക് ആശങ്കയായി മാറുന്നത് ഹര്‍ദ്ദിക്ക് പാണ്ട്യയുടെ പരിക്കാണ്.

ബോളിംഗിനിടെ കാലിനു പരിക്കേറ്റ് ഹര്‍ദ്ദിക്ക് പാണ്ട്യ മടങ്ങിയിരുന്നു. 3 ബോള്‍ മാത്രമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ എറിഞ്ഞത്. ഇന്ത്യയുടെ അടുത്ത മത്സരം ഞായറാഴ്ച്ച ന്യൂസിലന്‍റിനെതിരെയാണ്. അതിനു മുന്‍പ് താരം ഫിറ്റാവുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. ഹര്‍ദ്ദിക്കിന് പരിക്ക് ഭേദമായില്ലെങ്കില്‍ ഇന്ത്യയുടെ ടീം കോംബിനേഷന്‍ തകരും. കാരണം ഹര്‍ദ്ദിക്കിന് പകരമായി വേറൊരു താരം സ്ക്വാഡിലില്ല.

അതിനാല്‍ ഹര്‍ദ്ദിക്കിന് പകരമായി ഒരു ബാറ്ററെയും ബോളറെയും ഇന്ത്യക്ക് ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വരും. അതിനാല്‍ ഹര്‍ദ്ദിക്കിന് പകരമായി സൂര്യകുമാര്‍ യാദവും താക്കൂറിനു പകരമായി മുഹമ്മദ് ഷമിയും എത്തും. ടൂര്‍ണമെന്‍റില്‍ ഇതുവരെ വിശ്വസ്തനാവാന്‍ താക്കൂറിന് സാധിച്ചട്ടില്ലാ. 9 ഓവറില്‍ 59 റണ്‍സാണ് താക്കൂര്‍ ബംഗ്ലാദേശിനെതിരെ വഴങ്ങിയത്. ധര്‍മ്മശാലയിലെ പേസിനെ തുണക്കുന്ന പിച്ചില്‍ ബുംറ-സിറാജ്-ഷമി കൂട്ടുകെട്ടാവും എത്തുക.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
Scroll to Top